Saturday, 30 August 2014
Tuesday, 26 August 2014
ജനാധിപത്യത്തിന്റെ കുഞ്ഞറിവ് തേടി കുട്ടികള്‍
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നാണ് നമ്മുടെ തെരഞ്ഞടുപ്പ് പ്രക്രിയ.കുട്ടികളിലും ഇത്തരം ജനാധിപത്യ ബോധം ഉണ്ടാക്കാനാണ് സ്കൂള്‍ തെരഞ്ഞടുപ്പും പാര്‍ലമെന്റ് രൂപീകരിക്കലും നടത്തുന്നത്.
വിദ്യാഭ്യാസഅവകാശ നിയമത്തിന്‍റ വെളിച്ചത്തില്‍ വലിയ പ്രാധാന്യമാണ് സ്കൂള്‍ പാര്‍ലമെന്‍റിനുള്ളത്. സ്കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താനും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍സ്വീകരിക്കാനുമുള്ള വേദിയാകണം സ്കൂള്‍ പാര്‍ലമെന്‍റ്.
വളരെ മാതൃകാപരമാണ് ഞങ്ങള്‍ ഇത്തവണത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്.നോമിനേഷന്‍ സ്വീകരിക്കുന്നതു മുതല്‍ ഫലപ്രഖ്യാപനം വരെ മികച്ച രീതിയിലാണ് നടന്നത്.എല്ലാ ക്രമീകരണങ്ങളോടും കൂടിയായിരുന്നു തെരഞ്ഞെടുപ്പ്.വോട്ടര്‍പട്ടിക,തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍,ബാലറ്റ് പെട്ടി,ബാലറ്റ്,തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍,ക്രമസമാധാനപാലകര്‍,നിരീക്ഷകര്‍ തുടങ്ങി എല്ലാസാധ്യതകളുമൊരുക്കിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്
ജി. എച്ച്. എസ്സ്. എസ്സ് കുണ്ടംകുഴി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ദ്യശ്യങ്ങൾ......................
Sunday, 24 August 2014
അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ കാസര്‍ഗോഡ് ജില്ലാതല സംഘഗാനമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി G.H.S.S കുണ്ടംകുഴി ടീം
കവിതാലാപനം BIJU JOSEPH
ലളിതഗാനം BIJU JOSEPH
Add caption |
കവിതാലാപനം BIJU JOSEPH
ലളിതഗാനം BIJU JOSEPH
Saturday, 23 August 2014
മിന്നല്‍ പരിശോധന
ബസുകളുടെ മരണപ്പാച്ചില്‍ നിര്‍ത്താന്‍ മിന്നല്‍ പരിശോധന
T- T T+
കൊച്ചി: ബസുകളുടെ അപകടകരമായ മത്സര ഓട്ടം അനേകം അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമായതോടെ ട്രാഫിക്ക് നിയമങ്ങള്‍ ലംഘനങ്ങള്‍ തടയാന്‍ കൊച്ചിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.
എവിടെ നീ സോദരി പറയുകിൽ
അവിടെയും ഞാൻ വന്നിടാം
അറിയാമോ എന്നെയരാണ് ഞാൻ -
എന്നതറിയില്ലെനിക്കുമൊന്നും
ഞാൻ കണ്ട കണ്ണുകൾ
ഞാൻ കേട്ട കാതുകൾ
ഒന്നുമേ വേണ്ടിനിഎന്നിൽ
ഇത്രയും ക്രുരമാം ലോകത്തെനിക്കൂ
എന്തിനി ഈ ഒരു ജന്മം
കളിയും പുഞ്ചിരിയും പറന്നകലേ -
കാണുന്നു കളിമണ്‍ പ്രതിമകൾ
കള്ളവും, ചതിയും പരന്നിരുന്നു
എഴുതുവാനറിയാതെ വിരൽ കിതച്ചു
അറിയില്ല ആരാണുതെറ്റുകാർ
അറിയില്ല നീ നിന്നെ മനുഷ്യാ
Ramla. M
10 D
അഹല്യയ്ക്കും മറ്റും പറയാനുള്ളത്
പുലരി വാതിൽ തുറക്കുന്ന കാട്ടുതീ
തെരുവുകോണിൽ നുറുങ്ങിയ വളകൾതൻ
മുറിവുകാണിച്ചുറക്കം മുറിച്ചുവോ ?
രാത്രിവണ്ടികൾ, നീലിച്ച തെരുവുകൾ
വിജനവീഥി, മുഖമൂടി രാവുകൾ
വേട്ടനായകൾ മാന്തിപ്പൊളിച്ചതാം
ആടുകുഞ്ഞിന്റെ ഭീതിച്ച
കണ്ണുകൾ
വിഗ്ഗഥങ്ങൾ സിരാഗമന പാതകൾ
അസ്ഥി ഗർവിച്ച കുന്നുകൾ, സമതലം
ചോരകൊണ്ടു ചുവപ്പിട്ട തേങ്ങലിൽ
കാക്ക കൊത്തി വലിച്ചിട്ട പാതിര
ആർത്തിപൂണ്ടു കിതയ്ക്കുന്നു പിന്നെയും
ചെണ്ടകൊട്ടും ദിഗംബര വിഭ്രമം
വീഞ്ഞുമുക്കിക്കലപ്പ നാവിന്നലെ
കാവുതീണ്ടിയകന്യാവനങ്ങളിൽ
ഉഴുതുമേദിച്ച മണ്ണിൻ കിനാവുകൾ-
ക്കാരു ചൊല്ലിക്കൊടുക്കും രാമായണം
ഏതുചുടലപ്പറമ്പിലെ തീ കോരി
അവരുറ്റടുക്കും അതിന്മേലൊടുങ്ങുവാൻ
പാപനാശക, മേതു ഗംഗാതടം
ഏറ്റുവാങ്ങുമീ വെണ്ണീർകുടങ്ങളെ
ഏറ്റുകൊടുക്കുമീ കണ്ണീർക്കടങ്ങളെ
മാരിമേഖമേ പെയ്തുറഞ്ഞാടുക,
രാവിനീറൻ തുന്നിക്കീറുമൂടുക
കണ്ണുപൊത്തൂ നിലാവിന്റെ നെറ്റിമേൽ
കണ്മഷിക്കുറി നന്നായ് വരയ്ക്കുക
ആര്യസ്നാനം കഴിഞ്ഞനാഥാലയ
കോണിലൊറ്റയ്ക്കിരിക്കുന്നു
പെണ്മണി
നാവുനീട്ടി മണൽക്കാടിറങ്ങിയി-
ന്നാരെയോ കൊണ്ടിറക്കുന്നൊരൊട്ടകം.
ഒട്ടകങ്ങൾക്കൊരൊറ്റ നേട്ടം മതി
വേറിടാൻ മരുപ്പച്ച, മരീചിക
"അരുത് ചെയ്യാൻ ദുശ്ശാസ്സനാ പൗരുഷ
പ്പെരുമ കാട്ടുന്നിതിവളിലോ?"ദ്രൗപതി
അരികെ നിന്നു ചിരിക്കുന്ന കൗരവർ
അതിനടുത്തവർ ആണായ് പിറന്നവർ
പകിടകേളീ നപുംസക ത്രഷ്ണകൾ
AXnëa¸pdw Xnancn¨ I®pIÄ
കാഴ്ച്ചയറ്റ നിശ്ശബ്ദ നിസ്സംഗത
"ഒരു വിളിപ്പടടുത്തു നീയെങ്കിലും
കുരലുകീറി ഞാൻ നിലവിളിച്ചെങ്കിലും
ഇല്ല മാഹധവാ, പിന്നൊരിക്കൽകൂറ്റടി
വന്നുമാനം തിരിച്ചുതന്നില്ലനീ"
(ദ്രൗപതിക്കു കൊടുത്തതു തന്നെയും
ഗോപസ്ത്രീകൾ കളിക്കവെ നീ പണ്ട്
കടുവാരിയെടുത്ത പാവാടയും
പട്ടുചേലയും, മേല്മുണ്ട്, ധാവണീം!)
കോസലത്തേക്കു കൊണ്ടുപോകേണ്ട, ഞാൻ
കാനനത്തിൽക്കഴിഞ്ഞിടാം
ശാന്തമായ്,"
സീത രാമനോടോതുന്നു,"വേണ്ടിനി
അഗ്നിശുദ്ധിയും നാട്ടുപുലഭ്യവും"
"വേണ്ട ശ്രീരാം,"ചൊല്ലുന്നഹല്യയും,
ശാപമോക്ഷം കൊതിക്കുകയില്ല ഞാൻ
പിന്വലിക്കൂ ചുവടുകൾ വെളിച്ചമീ
കല്ലു ജന്മം, വനാന്തരം, ത്രപ്ത ഞാൻ.
ഭാഷാശിഖണ്ഡികള്
പൂത്തണല്‍ വിരിച്ചേറിയ സൗഭാഗ്യ-
മത്ഭുതാദരം ഗുല്മോഹര്പ്പൂക്കളും
നാട്ടിടവഴി നിശ്വാസമാറ്റുവാന്
കാട്ടിലഞ്ഞിപ്പൂ കുടഞ്ഞിടുംഗന്ധവും
ഇവിടെ കാറ്റുകൊതിക്കുന്നൊരീണമായ്
Shantha kumari k HSA English |
ഞാറ്റുമണമുള്ള ഗ്രാമസംഗീതിക
കാര്മുകില്ആന ,ഒട്ടകം തീര്പ്പതും
കര്ണികാരത്തിന്നിതള്വിടര്ത്തുന്നതും
വാരിക്കളയുവാനാവതില്ല
ചേറ്റുപാട്ടില്പൊതിഞ്ഞോര്മ്മകള്
അഞ്ചിതള്പ്പൂ വിടര്ത്തും കവിതയായ്
ആത്മസായൂജ്യ സന്തോഷനൗകയായ്
ആറ്റുവക്കിലിലഞ്ഞി മരങ്ങളില്
തൂങ്ങിയാടിടും നല്ലിളം തെന്നലായ്
അമ്മമലയാളം
അമ്മഅമ്മിഞ്ഞ അമ്മമലയാളം
മാന്യദേഹമതിഥിയാംഗലേയം
പുഞ്ചിരിചൊരിഞ്ഞെന്നമ്മനല്കിയ
നെഞ്ചിലെ വെണ്മയെന്റെ മലയാളം
ആണ്ടിലോണത്തിനൂഞ്ഞാലുകെട്ടുവാന്
പൂത്തചില്ലകള്‍ താഴ്ത്തും മലയാളം
ഉമ്മറപ്പടിയിലിളം കാറ്റുനീട്ടുന്ന
മുല്ലപ്പൂവാസനയാണെന് മലയാളം
സാഗരത്തിനു നീലിമയെന്നപോല്
നറുംപാലിനു തുവെണ്മയെന്നപോല്
ഏഴുവര്ണം ചിരി,ച്ചേകാന്തവിണ്ണില്
ചിലപ്പോള്‍ കുലയ്ക്കും വിസ്മയവില്ലുപോല്
എന്നില്ത്തുടിക്കുംജീവന്റെകണികയില്
നന്നായ് നിറഞ്ഞുചിരിപ്പൂമലയാളം
തൊട്ടാലറയ്ക്കുക കണ്ടാലറയ്കുക
കേരളപ്പടിയിറക്കുക പിണ്ഡംവെയ്ക്കുക
'മലയാല' നപുംസക സംസ്കാര
ദൈന്യത പേറും കീടങ്ങളെ
തുഞ്ചനൂട്ടിവളര്ത്തിയ നാരായ-
ത്തുമ്പു കണ്ടോടണം ഭാഷാശിഖണ്ഡികള്
Thursday, 21 August 2014
Friday, 15 August 2014
STEPS
കാസറഗോഡ്
ജില്ലാ വിദ്യാഭ്യാസ വകുപ്പ്
,ഡയറ്റ് ,ജില്ലാ
പഞ്ചായത്ത് എന്നിവരുടെ
നേതൃത്വത്തില്‍ നടന്ന STEPS
പരിപാടിയുടെ ഭാഗമായി
GHSS കുണ്ടംകുഴിയില്‍
യൂണിറ്റ് test നടത്തുകയും
13/8/2014 ന് പത്താം
ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും
രക്ഷിതാക്കളെ വിളിച്ച്
ചേര്‍ത്ത യോഗത്തില്‍ അവലോകനം
നടത്തുകയും ചെയ്തു. STEPS ന്റെ
പരിപാടി വിശദീകരണം സീനിയര്‍
അസിസ്റ്റന്റ് ശ്രീധരന്‍
മാസ്റ്റര്‍ വിശദീകരിച്ചു.
യോഗം
PTA പ്രസിഡന്റ്
ശ്രീ എം ഭാസ്കരന്റെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ ശ്രീ വരദരാജ്
നിര്‍വഹിച്ചു. യോഗത്തില്‍
SMC ചെയര്‍മാന്‍
ശ്രീ ദാമോദരന്‍ മാസ്റ്റര്‍,
B.C. രാഘവന്‍ എന്നിവര്‍
ആശംസയര്‍പ്പിച്ചു സംസാരിച്ചു.
ഗൃഹസന്ദര്‍ശത്തിന്റെ
വിശദാംശങ്ങള്‍ ശ്രീ ജയരാജന്‍
മാസ്റ്റര്‍, ബിജു
മാസ്റ്റര്‍ എന്നിവര്‍
വിശദീകരിച്ചു. സ്റ്റാഫ്
സെക്രട്ടറി കരുണാകരന്‍
മാസ്റ്റര്‍ നന്ദി പറഞ്ഞു.
ഗൃഹസന്ദര്‍ശനത്തിന്റെ
ഭാഗമായി കണ്ടെത്തിയ പ്രശ്നങ്ങള്‍
- സാമ്പത്തികമായ പിന്നോക്കാവസ്ഥ ഉള്ള കുടുംബസാഹചര്യം നിലനില്‍ക്കുന്ന കുട്ടികള്‍ സ്വന്തമായ തൊഴില്‍ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു.
- രക്ഷിതാക്കളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിമിത്തം കുട്ടികളെ പഠനത്തില്‍ സഹായിക്കാനാവാതെ വരുന്നു.
- വീട്ടിലെ പഠനാന്തരീക്ഷത്തിന്റെ കുറവ് (ഫര്‍ണിച്ചര്‍, വെളിച്ചം, പുസ്തകങ്ങള്‍) പഠനത്തെ ഒരു പരിധിവരെ ബാധിക്കുന്നു.
- മാതാപിതാക്കളുടെ മദ്യപാനം കുട്ടികളെ പഠനത്തെ ബാധിക്കുന്നു.
- ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന കുട്ടികളുടെ യാത്രാസൗകര്യക്കുറവ് കൃത്യസമയത്ത് സ്ക്കുളില്‍ സ്പെഷല്‍ ക്ലാസിനും മറ്റും എത്തിച്ചേരാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നു.
- രക്ഷിതാക്കളുടെ വേണ്ടത്ര ശ്രദ്ധയില്ലായ്മ (കുട്ടികളുടെ പഠനത്തിന്‍) കുട്ടികളുടെ പഠനത്തില്‍ പിന്നോട്ട് നയിക്കുന്നു.
- പഠനത്തോടുള്ള കുട്ടികളുടെ അലസാതാമനോഭാവം പഠനത്തെ ബാധിക്കുന്നു
Thursday, 14 August 2014
സ്വാതന്ത്ര്യദിനം
സ്വതന്ത്രഇന്ത്യയുടെ
68-ാം
സ്വതന്ത്രദിനാഘോഷം വര്‍ണ്ണാഭമായ
ചടങ്ങുകളോടുകൂടി ആഘോഷിച്ചു.
സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ മോഹനചന്ദ്ര
ജെ. ആര്‍
പതാക ഉയര്‍ത്തി.
തുടര്‍ന്ന്
നടന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍
ഇന്‍ ചാര്‍ജ് പി മുരളീധരന്‍
നായര്‍ സ്വാതന്ത്രദിന സന്ദേശം
നല്‍കി.
പി
ടി എ പ്രസിഡന്റ് എം ഭാസ്കരന്‍
SMC ചെയര്‍മാന്‍
ദാമോദരന്‍ മാസ്റ്റര്‍ ,പി
വി. ശശി
എന്നിവര്‍ സംസാരിച്ചു.
2013-14 വര്‍ഷത്തില്‍
SSLC പരീക്ഷയില്‍
എല്ലാവിഷയങ്ങള്‍ക്കും A+
വാങ്ങിയ
7 കുട്ടികളെ
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ
ഗള്‍ഫ് 'കൂട്ടായ്മ'
യായ
കൂട്ടം എന്ന സംഘടന ഉപഹാരങ്ങള്‍
നല്‍കി അനുമോദിച്ചു.
Subscribe to:
Posts (Atom)