എവിടെ നീ സോദരി പറയുകിൽ
അവിടെയും ഞാൻ വന്നിടാം
അറിയാമോ എന്നെയരാണ് ഞാൻ -
എന്നതറിയില്ലെനിക്കുമൊന്നും
ഞാൻ കണ്ട കണ്ണുകൾ
ഞാൻ കേട്ട കാതുകൾ
ഒന്നുമേ വേണ്ടിനിഎന്നിൽ
ഇത്രയും ക്രുരമാം ലോകത്തെനിക്കൂ
എന്തിനി ഈ ഒരു ജന്മം
കളിയും പുഞ്ചിരിയും പറന്നകലേ -
കാണുന്നു കളിമണ്‍ പ്രതിമകൾ
കള്ളവും, ചതിയും പരന്നിരുന്നു
എഴുതുവാനറിയാതെ വിരൽ കിതച്ചു
അറിയില്ല ആരാണുതെറ്റുകാർ
അറിയില്ല നീ നിന്നെ മനുഷ്യാ
Ramla. M
10 D
അഹല്യയ്ക്കും മറ്റും പറയാനുള്ളത്
പുലരി വാതിൽ തുറക്കുന്ന കാട്ടുതീ
തെരുവുകോണിൽ നുറുങ്ങിയ വളകൾതൻ
മുറിവുകാണിച്ചുറക്കം മുറിച്ചുവോ ?
രാത്രിവണ്ടികൾ, നീലിച്ച തെരുവുകൾ
വിജനവീഥി, മുഖമൂടി രാവുകൾ
വേട്ടനായകൾ മാന്തിപ്പൊളിച്ചതാം
ആടുകുഞ്ഞിന്റെ ഭീതിച്ച
കണ്ണുകൾ
വിഗ്ഗഥങ്ങൾ സിരാഗമന പാതകൾ
അസ്ഥി ഗർവിച്ച കുന്നുകൾ, സമതലം
ചോരകൊണ്ടു ചുവപ്പിട്ട തേങ്ങലിൽ
കാക്ക കൊത്തി വലിച്ചിട്ട പാതിര
ആർത്തിപൂണ്ടു കിതയ്ക്കുന്നു പിന്നെയും
ചെണ്ടകൊട്ടും ദിഗംബര വിഭ്രമം
വീഞ്ഞുമുക്കിക്കലപ്പ നാവിന്നലെ
കാവുതീണ്ടിയകന്യാവനങ്ങളിൽ
ഉഴുതുമേദിച്ച മണ്ണിൻ കിനാവുകൾ-
ക്കാരു ചൊല്ലിക്കൊടുക്കും രാമായണം
ഏതുചുടലപ്പറമ്പിലെ തീ കോരി
അവരുറ്റടുക്കും അതിന്മേലൊടുങ്ങുവാൻ
പാപനാശക, മേതു ഗംഗാതടം
ഏറ്റുവാങ്ങുമീ വെണ്ണീർകുടങ്ങളെ
ഏറ്റുകൊടുക്കുമീ കണ്ണീർക്കടങ്ങളെ
മാരിമേഖമേ പെയ്തുറഞ്ഞാടുക,
രാവിനീറൻ തുന്നിക്കീറുമൂടുക
കണ്ണുപൊത്തൂ നിലാവിന്റെ നെറ്റിമേൽ
കണ്മഷിക്കുറി നന്നായ് വരയ്ക്കുക
ആര്യസ്നാനം കഴിഞ്ഞനാഥാലയ
കോണിലൊറ്റയ്ക്കിരിക്കുന്നു
പെണ്മണി
നാവുനീട്ടി മണൽക്കാടിറങ്ങിയി-
ന്നാരെയോ കൊണ്ടിറക്കുന്നൊരൊട്ടകം.
ഒട്ടകങ്ങൾക്കൊരൊറ്റ നേട്ടം മതി
വേറിടാൻ മരുപ്പച്ച, മരീചിക
"അരുത് ചെയ്യാൻ ദുശ്ശാസ്സനാ പൗരുഷ
പ്പെരുമ കാട്ടുന്നിതിവളിലോ?"ദ്രൗപതി
അരികെ നിന്നു ചിരിക്കുന്ന കൗരവർ
അതിനടുത്തവർ ആണായ് പിറന്നവർ
പകിടകേളീ നപുംസക ത്രഷ്ണകൾ
AXnëa¸pdw Xnancn¨ I®pIÄ
കാഴ്ച്ചയറ്റ നിശ്ശബ്ദ നിസ്സംഗത
"ഒരു വിളിപ്പടടുത്തു നീയെങ്കിലും
കുരലുകീറി ഞാൻ നിലവിളിച്ചെങ്കിലും
ഇല്ല മാഹധവാ, പിന്നൊരിക്കൽകൂറ്റടി
വന്നുമാനം തിരിച്ചുതന്നില്ലനീ"
(ദ്രൗപതിക്കു കൊടുത്തതു തന്നെയും
ഗോപസ്ത്രീകൾ കളിക്കവെ നീ പണ്ട്
കടുവാരിയെടുത്ത പാവാടയും
പട്ടുചേലയും, മേല്മുണ്ട്, ധാവണീം!)
കോസലത്തേക്കു കൊണ്ടുപോകേണ്ട, ഞാൻ
കാനനത്തിൽക്കഴിഞ്ഞിടാം
ശാന്തമായ്,"
സീത രാമനോടോതുന്നു,"വേണ്ടിനി
അഗ്നിശുദ്ധിയും നാട്ടുപുലഭ്യവും"
"വേണ്ട ശ്രീരാം,"ചൊല്ലുന്നഹല്യയും,
ശാപമോക്ഷം കൊതിക്കുകയില്ല ഞാൻ
പിന്വലിക്കൂ ചുവടുകൾ വെളിച്ചമീ
കല്ലു ജന്മം, വനാന്തരം, ത്രപ്ത ഞാൻ.
ഭാഷാശിഖണ്ഡികള്
പൂത്തണല്‍ വിരിച്ചേറിയ സൗഭാഗ്യ-
മത്ഭുതാദരം ഗുല്മോഹര്പ്പൂക്കളും
നാട്ടിടവഴി നിശ്വാസമാറ്റുവാന്
കാട്ടിലഞ്ഞിപ്പൂ കുടഞ്ഞിടുംഗന്ധവും
ഇവിടെ കാറ്റുകൊതിക്കുന്നൊരീണമായ്
Shantha kumari k HSA English |
ഞാറ്റുമണമുള്ള ഗ്രാമസംഗീതിക
കാര്മുകില്ആന ,ഒട്ടകം തീര്പ്പതും
കര്ണികാരത്തിന്നിതള്വിടര്ത്തുന്നതും
വാരിക്കളയുവാനാവതില്ല
ചേറ്റുപാട്ടില്പൊതിഞ്ഞോര്മ്മകള്
അഞ്ചിതള്പ്പൂ വിടര്ത്തും കവിതയായ്
ആത്മസായൂജ്യ സന്തോഷനൗകയായ്
ആറ്റുവക്കിലിലഞ്ഞി മരങ്ങളില്
തൂങ്ങിയാടിടും നല്ലിളം തെന്നലായ്
അമ്മമലയാളം
അമ്മഅമ്മിഞ്ഞ അമ്മമലയാളം
മാന്യദേഹമതിഥിയാംഗലേയം
പുഞ്ചിരിചൊരിഞ്ഞെന്നമ്മനല്കിയ
നെഞ്ചിലെ വെണ്മയെന്റെ മലയാളം
ആണ്ടിലോണത്തിനൂഞ്ഞാലുകെട്ടുവാന്
പൂത്തചില്ലകള് താഴ്ത്തും മലയാളം
ഉമ്മറപ്പടിയിലിളം കാറ്റുനീട്ടുന്ന
മുല്ലപ്പൂവാസനയാണെന് മലയാളം
സാഗരത്തിനു നീലിമയെന്നപോല്
നറുംപാലിനു തുവെണ്മയെന്നപോല്
ഏഴുവര്ണം ചിരി,ച്ചേകാന്തവിണ്ണില്
ചിലപ്പോള് കുലയ്ക്കും വിസ്മയവില്ലുപോല്
എന്നില്ത്തുടിക്കുംജീവന്റെകണികയില്
നന്നായ് നിറഞ്ഞുചിരിപ്പൂമലയാളം
തൊട്ടാലറയ്ക്കുക കണ്ടാലറയ്കുക
കേരളപ്പടിയിറക്കുക പിണ്ഡംവെയ്ക്കുക
'മലയാല' നപുംസക സംസ്കാര
ദൈന്യത പേറും കീടങ്ങളെ
തുഞ്ചനൂട്ടിവളര്ത്തിയ നാരായ-
ത്തുമ്പു കണ്ടോടണം ഭാഷാശിഖണ്ഡികള്
No comments:
Post a Comment