Saturday 27 September 2014

നോട്ടുപുസ്തകം കുട്ടികള്‍ പരസ്പരം വിലയിരുത്തിയപ്പോള്‍

 പുതിയ വിലയിരുത്തല്‍ സമീപനത്തില്‍ നോട്ടുപുസ്തകം കൂടിപോര്‍ട്ഫോളിയോ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യം എടുത്തുപറയുന്നുണ്ടല്ലോ.അഞ്ചാംതരത്തിലെ ഗണിതനോട്ടുപുസ്തകങ്ങള്‍ കുട്ടികളുടെ പരസ്പര വിലയിരുത്തലിന് വിധേയമാക്കാന്‍ തീരുമാനിച്ചു. എങ്കില്‍ എങ്ങനെ വിലയിരുത്തും ?എന്തൊക്കെ കാര്യങ്ങള്‍ പരിഗണിക്കണം? ഈ കാര്യങ്ങള്‍ സൂചകങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്കാണ് നയിച്ചത്.ചര്‍ച്ചയിലൂടെ രൂപപ്പെട്ട സൂചകങ്ങള്‍ ഇവയാണ്


1.മുഴുവന്‍ ഗണിത പ്രവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്
2.മുഴുവന്‍ ഗണിത പ്രവര്‍ത്തനങ്ങളും ശരിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.(തെറ്റിയവ ശരിയാക്കിഎഴുതി)
3.പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചെഴുതിയിട്ടുണ്ട്(ഒന്നും വിട്ടുപോകാതെ)
4.നോട്ടുപുസ്തകത്തിന്റെ വൃത്തി,വെടിപ്പ്

സൂചകങ്ങള്‍ ചര്‍ച്ച ചെയ്ത് കൃത്യതപ്പെടുത്തിയശേഷം കുട്ടികള്‍ ഗണിത നോട്ടുപുസ്തകങ്ങള്‍ പരസ്പരം കൈമാറി പരിശോധിക്കുകയും വിലയിരുത്തല്‍ കുറിപ്പുകള്‍ എഴുതിനല്‍കുകയും ചെയ്തു.വിലയിരുത്തല്‍ തന്നെ പഠനമാവുകയാണിവിടെ.
                 
ചില കുറിപ്പുകള്‍ നോക്കൂ.


ഗായത്രി അഖിലിനും,ഹൃദ്യപ്രഭക്കും,കീര്‍ത്തനക്കും എഴുതിനല്‍കിയ കുറിപ്പുകള്‍ നോക്കൂ







അഖിലിന് അര്‍ജുന്‍ എഴുതിയ കുറിപ്പ്

അനുഗ്രഹ കൃഷ്ണപ്രിയക്ക് എഴുതിനല്‍കിയ കുറിപ്പ്




കൃഷ്ണപ്രിയ അനുഗ്രഹക്ക് എഴുതിക്കെടുത്ത കുറിപ്പ്

സ്കൂൾ കായിക മേള 2014-15



MARCH PAST








FLAG HOISTING



 ITEMS











INDIVIDUAL CHAMPIONS














Thursday 25 September 2014

മംഗളം മംഗളയാൻ


ചരിത്ര ദൗത്യത്തിനു പിന്നിൽ 
  • K. Radhakrishnan – Chairman, ISRO
  • M.Y.S. Prasad - Director, Satish Dhawan Space Center Sriharikota
  • A. S. Kiran Kumar – Director, SAC
  • V. Adimurthy - Mission Concept Designer, MOM
  • Mylswamy Annadurai – Programme Director, MOM
  • B. S. Chandrashekar – Director, ISTRAC
  • P. Robert – Operations Director, MOM
  • Subbiah Arunan – Project Director, MOM
  • V. Kesavaraju – Post-Launch Mission Director, MOM
  • P. Ekambaram – Operations Director, MOM
  • P. Kunhikrishnan – Launch Mission Director, PSLV-XL
  • Jitendra Nath Goswami - Director, Physical Research Laboratory ISRO
  • S. K. Shivkumar – Orbiting payload Director, ISAC
  • B. Jayakumar – Launch Vehicle Director, PSLV





The total cost of the Indian mission has been put at 4.5bn rupees ($74m; £45m), which makes it one of the cheapest interplanetary space missions ever. Nasa's recent Maven mission cost $671m.


The Mangalyaan probe will now set about taking pictures of the planet and studying its atmosphere.



One key goal is to try to detect methane in the Martian air, which could be an indicator of biological activity at, or more likely just below, the surface.


Mangalyaan - more formally referred to as Mars Orbiter Mission (MOM) - was launched from the Sriharikota spaceport on the coast of the Bay of Bengal on 5 November 2013.



The satellite joins four other missions that are circling the planet: Maven (US), Mars Odyssey (US), Mars Reconnaissance Orbiter (US) and Mars Express (Europe).



മാർസ് ഓർബിട്ടറി മിഷന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്രജ്ഞന്മാർക്കും സംഘടനകൾക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.






Wednesday 24 September 2014

ചൊവ്വയ്ക്ക്‌ തൊട്ടരികെ മംഗൾയാൻ 




2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി മംഗൾയാൻ (ഇംഗ്ലീഷ്:Mangalyaan, സംസ്കൃതം: मंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .




ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തുന്നു. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങുന്നു. 300 ഭൗമദിനങ്ങൾ നീണ്ടു നില്ക്കുന്ന ഈ യാത്ര ഒടുവിൽ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തുന്നു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇൻഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ,മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

Tuesday 23 September 2014

വാർത്താവായന

സമൂഹ്യസസ്ത്ര കളുംബിന്റെ അഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലാതല വാർത്താവായന മത്സരത്തിൽ കന്നഡ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചേതന GHSS കുണ്ടംകുഴി


Monday 22 September 2014

Model Parliament 2013

പാർലമെന്ററി   കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മോഡൽ പാർലമെന്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ അന്ജാം സ്ഥനം ജി. എച്. എസ്. എസ് കുണ്ടംകുഴിക്ക്.







മികച്ച പാർലമെന്റേരിയനായി തിരഞ്ഞെടുക്കപ്പെട്ട +2 വിദ്യാർത്ഥിനി  അഖിലാ മോഹൻ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം വാങ്ങുന്നു.

മികച്ച പാർലമെന്റ്  കോർഡിനേറ്റരായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ സുകുമാരാൻ മാസ്റ്റർക്ക്  പ്രത്യേക അഭിനന്ദനങ്ങൾ.....



Sunday 21 September 2014

സര്‍ഗാത്മകത തൊട്ടുണര്‍ത്തി ഉണര്‍ത്ത് ക്യാമ്പ്

 "എല്ലാവരുടെയും ഒന്നിച്ച് ചിത്രം വരക്കാനും പൂവ് ഉണ്ടാക്കാനും കളിക്കാനും കഴിയുന്നത് ആദ്യമായിട്ടാണ്.ഈക്യാമ്പ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.”ഇത് വൈശാഖിന്റെ അഭിപ്രായമാണ്.നല്ല ആരോഗ്യവും  പ്രായത്തില്‍ കവിഞ്ഞ വലിപ്പവുമുള്ള കുട്ടിയാണ് വൈശാഖ്.എന്നാല്‍ മാനസിക ബുദ്ധി ഇപ്പോഴും വേണ്ടത്ര വളര്‍ന്നിട്ടില്ല.എല്ലാകാര്യങ്ങളും നന്നായി ചെയ്യും പഠനം ഒഴികെ.തോന്നുമ്പോള്‍ മാത്രം ക്ലാസ്സില്‍ ഇരിക്കും അല്ലാത്തപ്പോള്‍ എഴുന്നേറ്റ് നടക്കും.എന്നാല്‍ ക്യാമ്പില്‍ അവന്‍ ചിത്രം വരച്ചതും നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഇടപെട്ടതും ഞങ്ങളെ അത്ഭുതപ്പെടുത്തി


  ഉണര്‍ത്തുക്യാമ്പിന്റെ അവസാനം ഓരോരുത്തരും പറഞ്ഞ അഭിപ്രായങ്ങള്‍ ഒന്നിനൊന്ന് മികച്ചവയായിരുന്നു.53 കുട്ടികളില്‍ ഒരാള്‍ പോലും ഇത്തരം ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ല.ഇതില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത് നോക്കു "സാറേ അതെല്ലാം നല്ലോണം പഠിക്കുന്ന കുട്ടികള്‍ക്കല്ലേ.ഇനിയും ഞങ്ങള്‍ക്ക് ഇതുപോലുള്ള ക്യാമ്പ് വേണം".അവന്റെ അഭിപ്രായം തെല്ല് നൊമ്പരത്തോടെയാണ് ഞങ്ങള്‍ കേട്ടത്.










സാക്ഷരം പരിപാടിയുടെ ഭാഗമായി സപ്തംബര്‍ 13ന് നടന്ന ഏകദിന ഉണര്‍ത്ത് ക്യാമ്പ് കളികളും, കഥകളും,പാട്ടുകളും,ചിത്രംവരയും,നിര്‍മ്മാമവുമൊക്കെയായി കുട്ടികളുടെ സര്‍ഗാത്മകത തൊട്ടറിഞ്ഞ പരിപാടിയായി.പൂന്തോട്ടം വരക്കുകയും പൂക്കള്‍ നിര്‍മ്മിക്കുകയും ചെയ്തത് അവരുടെ ചിന്തയുടെയും സര്‍ഗാത്മകതയുടെയും മികച്ചതെളിവുകളാണ്.
സര്‍ഗാത്മക കളികള്‍



 ക്യാമ്പില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍



കുട്ടികളുടെ രചനകള്‍ 


മികച്ച ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു











തങ്ങള്‍ വരച്ചതിനെക്കുറിച്ചും നിര്‍മ്മിച്ചതിനെക്കുറിച്ചും എല്ലാവരും എഴുതി.അക്ഷരത്തെറ്റുകളുണ്ടെങ്കിലും ഒരുവാക്യം പോലും മുഴുവനായി എഴുതാതിരുന്ന പലരും പരമാവധി കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചു.ഈശ്രമത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കേണ്ടത് എന്ന തിരിച്ചറിവാണ് ഈ ക്യാമ്പ് തരുന്ന അനുഭവപാഠം.കളികളില്‍ മത്സരബുദ്ധിയോടെ പങ്കെടുത്തതും വിജയിക്കാന്‍ കണ്ടെത്തിയ വ്യത്യസ്ത വഴികള്‍ പറഞ്ഞതും ഇവര്‍ക്കും അനുഭവങ്ങള്‍ കൂടുതല്‍ കിട്ടേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


 നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കുട്ടികള്‍