"എല്ലാവരുടെയും ഒന്നിച്ച് ചിത്രം വരക്കാനും പൂവ് ഉണ്ടാക്കാനും കളിക്കാനും കഴിയുന്നത് ആദ്യമായിട്ടാണ്.ഈക്യാമ്പ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.”ഇത് വൈശാഖിന്റെ അഭിപ്രായമാണ്.നല്ല ആരോഗ്യവും പ്രായത്തില്‍ കവിഞ്ഞ വലിപ്പവുമുള്ള കുട്ടിയാണ് വൈശാഖ്.എന്നാല്‍ മാനസിക ബുദ്ധി ഇപ്പോഴും വേണ്ടത്ര വളര്‍ന്നിട്ടില്ല.എല്ലാകാര്യങ്ങളും നന്നായി ചെയ്യും പഠനം ഒഴികെ.തോന്നുമ്പോള്‍ മാത്രം ക്ലാസ്സില്‍ ഇരിക്കും അല്ലാത്തപ്പോള്‍ എഴുന്നേറ്റ് നടക്കും.എന്നാല്‍ ക്യാമ്പില്‍ അവന്‍ ചിത്രം വരച്ചതും നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഇടപെട്ടതും ഞങ്ങളെ അത്ഭുതപ്പെടുത്തി
ഉണര്‍ത്തുക്യാമ്പിന്റെ അവസാനം ഓരോരുത്തരും പറഞ്ഞ അഭിപ്രായങ്ങള്‍ ഒന്നിനൊന്ന് മികച്ചവയായിരുന്നു.53 കുട്ടികളില്‍ ഒരാള്‍ പോലും ഇത്തരം ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ല.ഇതില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത് നോക്കു "സാറേ അതെല്ലാം നല്ലോണം പഠിക്കുന്ന കുട്ടികള്‍ക്കല്ലേ.ഇനിയും ഞങ്ങള്‍ക്ക് ഇതുപോലുള്ള ക്യാമ്പ് വേണം".അവന്റെ അഭിപ്രായം തെല്ല് നൊമ്പരത്തോടെയാണ് ഞങ്ങള്‍ കേട്ടത്.
സാക്ഷരം പരിപാടിയുടെ ഭാഗമായി സപ്തംബര്‍ 13ന് നടന്ന ഏകദിന ഉണര്‍ത്ത് ക്യാമ്പ് കളികളും, കഥകളും,പാട്ടുകളും,ചിത്രംവരയും,നിര്‍മ്മാമവുമൊക്കെയായി കുട്ടികളുടെ സര്‍ഗാത്മകത തൊട്ടറിഞ്ഞ പരിപാടിയായി.പൂന്തോട്ടം വരക്കുകയും പൂക്കള്‍ നിര്‍മ്മിക്കുകയും ചെയ്തത് അവരുടെ ചിന്തയുടെയും സര്‍ഗാത്മകതയുടെയും മികച്ചതെളിവുകളാണ്.
|
സര്‍ഗാത്മക കളികള്‍ |
|
| ക്യാമ്പില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ |
|
കുട്ടികളുടെ രചനകള്‍ |
|
മികച്ച ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു |
തങ്ങള്‍ വരച്ചതിനെക്കുറിച്ചും നിര്‍മ്മിച്ചതിനെക്കുറിച്ചും എല്ലാവരും എഴുതി.അക്ഷരത്തെറ്റുകളുണ്ടെങ്കിലും ഒരുവാക്യം പോലും മുഴുവനായി എഴുതാതിരുന്ന പലരും പരമാവധി കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചു.ഈശ്രമത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കേണ്ടത് എന്ന തിരിച്ചറിവാണ് ഈ ക്യാമ്പ് തരുന്ന അനുഭവപാഠം.കളികളില്‍ മത്സരബുദ്ധിയോടെ പങ്കെടുത്തതും വിജയിക്കാന്‍ കണ്ടെത്തിയ വ്യത്യസ്ത വഴികള്‍ പറഞ്ഞതും ഇവര്‍ക്കും അനുഭവങ്ങള്‍ കൂടുതല്‍ കിട്ടേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
|
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കുട്ടികള്‍ |
No comments:
Post a Comment