Tuesday 17 February 2015

മക്കളെ അറിയാന്‍ ഉമ്മമാര്‍

അമ്മ അറിയാന്‍ -
രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി
സര്‍വശിക്ഷാ അഭിയാന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി മുസ്ളിം വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ അമ്മമാര്‍ക്കായി പ്രത്യേക  ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.



സ്കൂള്‍ വിദ്യാഭ്യാസവും മദ്രസ പഠനവും ഒന്നിച്ചു കൊണ്ടുപോകുന്നവരാണ് മുസ്ളിം കുട്ടികള്‍.അതുകൊണ്ടുതന്നെ ഒട്ടേറെ പ്രയാസങ്ങള്‍ കുട്ടികള്‍ നേരിടുന്നുണ്ട്.അതിരാവിലെ മുതല്‍ പഠനം ആരംഭിക്കുന്നതിനാല്‍ ശരീരത്തിനാവശ്യമായത്രയും ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല.ഇത് അവരെ പെട്ടെന്ന് ക്ഷീണിതരാക്കുന്നു.ഗൃഹപാഠങ്ങള്‍ കൂടുന്നതിനാല്‍ പലപ്പോഴും ചെയ്യാതെ വരുന്നു.അതുപോലെതന്നെ വീട്ടില്‍ നിന്നുള്ള പഠനത്തിന്റെ കാര്യവും.അതിനാല്‍ ഇവരെ മികച്ചരീതിയില്‍ പരിചരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും പഠനത്തില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കാനും ,കുട്ടികളെ നല്ല സാമൂഹ്യബോഭമുള്ളവരായി വളര്‍ത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും ഉമ്മമാരുടെ ഈ കൂടിച്ചേരല്‍ സഹായകമായി.വീഡിയോ ദൃശ്യങ്ങള്‍,കെയ്സുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ക്ലാസ്സ് മുന്നോട്ടുകൊണ്ടുപോയത്.






Monday 9 February 2015

നേര്-2015- സഹപഠനക്യാമ്പ്


 പഴഞ്ചൊല്ലുകള്‍,കടങ്കഥകള്‍,വായ്ത്താരികള്‍,കവിതകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭാഷാസൗന്ദര്യം ആസ്വദിച്ചും,അഭിനയത്തിന്റെയും നാടകത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന സര്‍ഗാത്മക കളികളില്‍ പങ്കെടുത്തും  ശാസ്ത്രകൗതുകങ്ങളുടെ നേരറിഞ്ഞും,വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെയ്തും,നാടന്‍പാട്ടുകള്‍ തിമിര്‍ത്ത്പാടിയും സഹപഠനക്യാമ്പ് കുട്ടികള്‍ ഏറ്റെടുത്തു.

  ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അതിന്റെ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നടത്തുന്ന സഹപഠനക്യാമ്പിന്റെ ഒന്നാമത്തെ ക്യാമ്പ് ഫിബ്രവരി 6,7 തീയതികളില്‍ സ്കൂളില്‍ വെച്ച് നടന്നു.നാലാംതരത്തിലെ അമ്പത് കുട്ടികളും പഞ്ചായത്തിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നെത്തിയ പതിനാറോളം അധ്യാപകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.അനന്തന്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.കാര്‍ത്യായനി  ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
 ഗ്രാമപഞ്ചായത്ത്മെമ്പര്‍മാര്‍,
പിടിഎ,എംപിടിഎ പ്രസിഡന്റ്മാര്‍,എസ്എംസി പ്രസിഡന്റ് ,സ്കുകൂള്‍ പ്രിന്‍സിപ്പല്‍,ഹെഡ്മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുഭാഷാകേളികളുമായികൃഷ്ണകുമാര്‍പള്ളിയത്തു,നാടകക്കളികളുമായിഅനില്‍നടക്കാവും,ശാസ്ത്രകൗതുകവുമായി ആനന്ദ് പേക്കടവും,നിര്‍മ്മാണപ്രവര്‍ത്തനവുമായി പ്രമോദ്അടുത്തിലയും,നാടന്‍പാട്ടുകളുമായി വിജയന്‍ ശങ്കരമ്പാടിയും ക്യാമ്പ് നയിച്ചു.ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ എല്‍പി വിഭാഗത്തിലെ അധ്യാപകര്‍ ക്യാമ്പിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തുകൊടുത്തു.ഒന്നിച്ച് കളിച്ചും രസിച്ചും അറിവുകള്‍ പങ്കിട്ടും സഹവസിച്ചും രണ്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ആസ്വദിച്ചു.തങ്ങളുടെ വിദ്യാലയങ്ങളില്‍ നന്നായി ക്യാമ്പ് നടത്താനുള്ള ഊര്‍ജ്ജം ലഭിച്ചതായി അധ്യാപകരും അഭിപ്രായപ്പെട്ടു.





















Monday 2 February 2015

സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15
നേര് 2015
(സഹപഠനക്യാമ്പ് )
ഫെബ്രുവരി 6,7 (വെള്ളി , ശനി ) ജി.എച്ച്.എസ്.എസ്സ് കുണ്ടംകുഴി
 മാന്യരേ ,
പഠനം രസകരവും അനുഭവസമ്പന്നവുമാകണമെങ്കില്‍ നേരനുഭവങ്ങള്‍ കൂടിയേതീരൂ.ഭാഷയിലും,ശാസ്ത്രത്തിലും,നിര്‍മാണത്തിലും,സര്‍ഗാത്മകതയിലും, ആസ്വാദനത്തിലും,നേരനുഭവങ്ങള്‍,ഒരുക്കുന്നതിനായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്അതിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലങ്ങളിലും നാലാം തരത്തിലെ കുട്ടികള്‍ക്കുവേണ്ടി ദ്വിദിന സഹവാസക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് . ഒന്നാമത്തെ ക്യാമ്പ് ഫെബ്രുവരി 6,7 തീയതികളില്‍ ജി. എച്ച്. എസ്സ് .എസ്സ് കുണ്ടംകുഴിയില്‍ വെച്ച് നടക്കുകയാണ്.മുഴുവന്‍പേരുടേയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു .
എന്ന്,
പിടിഎ പ്രസിഡന്റ്    ഹെഡ്മാസ്റ്റര്‍
ജി എച്ച് എസ്സ് എസ്സ് കുണ്ടംകുഴി
കാര്യപരിപാടി
6/2/2015 വെള്ളി
രാവിലെ 9 30 രജിസ്ട്രേഷന്‍
10 മണി ഉദ്ഘാടനപരിപാടി
                              സ്വാഗതം : ശ്രീമതി. കുഞ്ഞമ്മ ടി എം
                             ( സെക്രട്ടറി, ബേഡഡുക്ക പി ഇ സി)
          അദ്ധ്വക്ഷന്‍ : ശ്രീ . എം അനന്തന്‍
                             (വൈ. പ്രസിഡന്റ്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
          ഉദ്ഘാടനം : ശ്രീമതി. സി. കാര്‍ത്ത്യായനി
                             ( പ്രസിഡന്റ്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
          ആശംസകള്‍
                             ( വിദ്യാഭ്യാസസ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍)
1.     ശ്രീമതി.പി . ലക്ഷ്മി
2.    ശ്രീ. ടി. വരദരാജന്‍
                             ( പി.ടി.എ പ്രസിഡന്റ് , ജി എച്ച് എസ്സ് എസ്സ് കുണ്ടംകുഴി )
3.     ശ്രീ .എം .സുകുമാരന്‍
                             ( മെമ്പര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്)
4.    ശ്രീ. എം .മുരളീധരന്‍
                             (മെമ്പര്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത്)
5.    ശ്രീ .മോഹനചന്ദ്ര .ജെ .ആര്‍
                               (എച്ച് എം ജി.എച്ച്.എസ്സ്.എസ്സ്  കുണ്ടംകുഴി )
6.    ശ്രീമതി . പ്രീത
                             (ബി ആര്‍ സി ട്രയിനര്‍)
                        7. ശ്രീ എം ഭാസ്കരന്‍
                             ( എസ് എം സി ചെയര്‍മാന്‍ ജി.എച്ച്.എസ്.എസ് കുണ്ടംകുഴി)                                                      8. ശ്രീമതി ശാന്തകുമാരി
                                ( പ്രസിഡന്റ്- എം.ബി‍.ടി.എ  ജി.എച്ച്.എസ്സ്.എസ്സ് കുണ്ടംകുഴി


 
          നന്ദി ,
                   ശ്രീമതി  രസിത,
                   ( എസ് ആര്‍ ജി കണ്‍വീനര്‍- എല്‍.പി  വിഭാഗം

ക്യാമ്പ് നയിക്കുന്നവര്‍

കൃഷ്ണകുമാര്,പ്രമോദ് അടുത്തില,ആനന്ദ്,പേക്കടം,വിജയന്‍ ശങ്കരംപാടി ,