Monday 9 February 2015

നേര്-2015- സഹപഠനക്യാമ്പ്


 പഴഞ്ചൊല്ലുകള്‍,കടങ്കഥകള്‍,വായ്ത്താരികള്‍,കവിതകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭാഷാസൗന്ദര്യം ആസ്വദിച്ചും,അഭിനയത്തിന്റെയും നാടകത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന സര്‍ഗാത്മക കളികളില്‍ പങ്കെടുത്തും  ശാസ്ത്രകൗതുകങ്ങളുടെ നേരറിഞ്ഞും,വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെയ്തും,നാടന്‍പാട്ടുകള്‍ തിമിര്‍ത്ത്പാടിയും സഹപഠനക്യാമ്പ് കുട്ടികള്‍ ഏറ്റെടുത്തു.

  ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അതിന്റെ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നടത്തുന്ന സഹപഠനക്യാമ്പിന്റെ ഒന്നാമത്തെ ക്യാമ്പ് ഫിബ്രവരി 6,7 തീയതികളില്‍ സ്കൂളില്‍ വെച്ച് നടന്നു.നാലാംതരത്തിലെ അമ്പത് കുട്ടികളും പഞ്ചായത്തിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നെത്തിയ പതിനാറോളം അധ്യാപകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.അനന്തന്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.കാര്‍ത്യായനി  ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
 ഗ്രാമപഞ്ചായത്ത്മെമ്പര്‍മാര്‍,
പിടിഎ,എംപിടിഎ പ്രസിഡന്റ്മാര്‍,എസ്എംസി പ്രസിഡന്റ് ,സ്കുകൂള്‍ പ്രിന്‍സിപ്പല്‍,ഹെഡ്മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുഭാഷാകേളികളുമായികൃഷ്ണകുമാര്‍പള്ളിയത്തു,നാടകക്കളികളുമായിഅനില്‍നടക്കാവും,ശാസ്ത്രകൗതുകവുമായി ആനന്ദ് പേക്കടവും,നിര്‍മ്മാണപ്രവര്‍ത്തനവുമായി പ്രമോദ്അടുത്തിലയും,നാടന്‍പാട്ടുകളുമായി വിജയന്‍ ശങ്കരമ്പാടിയും ക്യാമ്പ് നയിച്ചു.ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ എല്‍പി വിഭാഗത്തിലെ അധ്യാപകര്‍ ക്യാമ്പിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തുകൊടുത്തു.ഒന്നിച്ച് കളിച്ചും രസിച്ചും അറിവുകള്‍ പങ്കിട്ടും സഹവസിച്ചും രണ്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ആസ്വദിച്ചു.തങ്ങളുടെ വിദ്യാലയങ്ങളില്‍ നന്നായി ക്യാമ്പ് നടത്താനുള്ള ഊര്‍ജ്ജം ലഭിച്ചതായി അധ്യാപകരും അഭിപ്രായപ്പെട്ടു.





















No comments:

Post a Comment