Friday, 15 August 2014

STEPS


കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ,ഡയറ്റ് ,ജില്ലാ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന STEPS പരിപാടിയുടെ ഭാഗമായി GHSS കുണ്ടംകുഴിയില്‍ യൂണിറ്റ് test നടത്തുകയും 13/8/2014 ന് പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും രക്ഷിതാക്കളെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അവലോകനം നടത്തുകയും ചെയ്തു. STEPS ന്റെ പരിപാടി വിശദീകരണം സീനിയര്‍ അസിസ്റ്റന്റ് ശ്രീധരന്‍ മാസ്റ്റര്‍ വിശദീകരിച്ചു.
യോഗം PTA പ്രസിഡന്റ് ശ്രീ എം ഭാസ്കരന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ വരദരാജ് നിര്‍വഹിച്ചു. യോഗത്തില്‍ SMC ചെയര്‍മാന്‍ ശ്രീ ദാമോദരന്‍ മാസ്റ്റര്‍, B.C. രാഘവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഗൃഹസന്ദര്‍ശത്തിന്റെ വിശദാംശങ്ങള്‍ ശ്രീ ജയരാജന്‍ മാസ്റ്റര്‍, ബിജു മാസ്റ്റര്‍ എന്നിവര്‍ വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കരുണാകരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.








 
ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി കണ്ടെത്തിയ പ്രശ്നങ്ങള്‍

  • സാമ്പത്തികമായ പിന്നോക്കാവസ്ഥ ഉള്ള കുടുംബസാഹചര്യം നിലനില്‍ക്കുന്ന കുട്ടികള്‍ സ്വന്തമായ തൊഴില്‍ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു.
  • രക്ഷിതാക്കളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിമിത്തം കുട്ടികളെ പഠനത്തില്‍ സഹായിക്കാനാവാതെ വരുന്നു.
  • വീട്ടിലെ പഠനാന്തരീക്ഷത്തിന്റെ കുറവ് (ഫര്‍ണിച്ചര്‍, വെളിച്ചം, പുസ്തകങ്ങള്‍) പഠനത്തെ ഒരു പരിധിവരെ ബാധിക്കുന്നു.
  • മാതാപിതാക്കളുടെ മദ്യപാനം കുട്ടികളെ പഠനത്തെ ബാധിക്കുന്നു.
  • ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന കുട്ടികളുടെ യാത്രാസൗകര്യക്കുറവ് കൃത്യസമയത്ത് സ്ക്കുളില്‍ സ്പെഷല്‍ ക്ലാസിനും മറ്റും എത്തിച്ചേരാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നു.
  • രക്ഷിതാക്കളുടെ വേണ്ടത്ര ശ്രദ്ധയില്ലായ്മ (കുട്ടികളുടെ പഠനത്തിന്‍) കുട്ടികളുടെ പഠനത്തില്‍ പിന്നോട്ട് നയിക്കുന്നു.
  • പഠനത്തോടുള്ള കുട്ടികളുടെ അലസാതാമനോഭാവം പഠനത്തെ ബാധിക്കുന്നു

No comments:

Post a Comment