Thursday 14 August 2014

സ്വാതന്ത്ര്യദിനം

സ്വതന്ത്രഇന്ത്യയുടെ 68-ാം സ്വതന്ത്രദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ മോഹനചന്ദ്ര ജെ. ആര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പി മുരളീധരന്‍ നായര്‍ സ്വാതന്ത്രദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് എം ഭാസ്കരന്‍ SMC ചെയര്‍മാന്‍ ദാമോദരന്‍ മാസ്റ്റര്‍ ,പി വി. ശശി എന്നിവര്‍ സംസാരിച്ചു. 2013-14 വര്‍ഷത്തില്‍ SSLC പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും A+ വാങ്ങിയ 7 കുട്ടികളെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗള്‍ഫ് 'കൂട്ടായ്മ' യായ കൂട്ടം എന്ന സംഘടന ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.











No comments:

Post a Comment