Wednesday 6 August 2014

സാക്ഷരം-2014 തുടങ്ങി






 പഠനവേഗത കുറഞ്ഞ കുട്ടികളെ വായനയിലും എഴുത്തിലും കൂടുതല്‍ അനുഭവങ്ങള്‍ നല്‍കിഅടിസ്ഥാനശേഷികളുടെ വികാസം ഉറപ്പുവരുത്തിപഠനത്തില്‍ മുന്നിലെത്തിക്കാനുള്ള കാസറഗോഡ് ജില്ലാ വിദ്യാഭ്യാസസമിതിയുടെ സാക്ഷരം2014 കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കമായി.എല്‍.പി,യു.പി വിഭാഗങ്ങളിലെ 3 മുതല്‍7 വരെ ക്ലാസ്സുകളിലെ എണ്ണൂറോളം കുട്ടികളില്‍ നിന്ന് കണ്ടെത്തിയ 103 കുട്ടികളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കുട്ടികളെ അഞ്ച്ബാച്ചുകളാക്കിതിരിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്.എല്ലാദിവസവും വൈകുന്നോരം 3.30 മുതല്‍ 4.30 വരെയാണ് ക്ലാസ്സ് നടക്കുന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.വരദരാജന്‍ നിര്‍വഹിച്ചു.എസ്.എം.സി പ്രസിഡണ്ട് ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷംവഹിച്ചു.ഉത്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സും സംഘടിപ്പിച്ചു







No comments:

Post a Comment