ബാംഗ്ലൂര്‍: യു.ആര്‍.അനന്തമൂര്‍ത്തിയുടെ ദേഹവിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തിയപ്പോള്‍ ചിക്മഗളൂരില്‍ ചില ഹൈന്ദവ തീവ്രാനുയായികള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
സംഘപരിവാറിനെ എക്കാലത്തും വിമര്‍ശിച്ച അനന്തമൂര്‍ത്തിയുടെ നിര്യാണവാര്‍ത്ത വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്ന് അധികം കഴിയുംമുമ്പാണ് ഇരുപതോളം പേര്‍ ആഘോഷിച്ചത്. നരേന്ദ്രമോദിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച സാഹിത്യനായകനാണ് അനന്തമൂര്‍ത്തി.
പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചപ്പോഴാണ് ചിക്മഗളൂരില്‍ ആഹ്ലാദപ്രകടനം നടന്നത്.
No comments:
Post a Comment