Tuesday 26 August 2014

ജനാധിപത്യത്തിന്റെ കുഞ്ഞറിവ് തേടി കുട്ടികള്‍


 ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നാണ് നമ്മുടെ തെരഞ്ഞടുപ്പ് പ്രക്രിയ.കുട്ടികളിലും ഇത്തരം ജനാധിപത്യ ബോധം ഉണ്ടാക്കാനാണ് സ്കൂള്‍ തെരഞ്ഞടുപ്പും പാര്‍ലമെന്റ് രൂപീകരിക്കലും നടത്തുന്നത്.
വിദ്യാഭ്യാസഅവകാശ നിയമത്തിന്‍റ വെളിച്ചത്തില്‍ വലിയ പ്രാധാന്യമാണ് സ്കൂള്‍ പാര്‍ലമെന്‍റിനുള്ളത്. സ്കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താനും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍സ്വീകരിക്കാനുമുള്ള വേദിയാകണം സ്കൂള്‍ പാര്‍ലമെന്‍റ്.

      വളരെ മാതൃകാപരമാണ് ഞങ്ങള്‍ ഇത്തവണത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്.നോമിനേഷന്‍ സ്വീകരിക്കുന്നതു മുതല്‍ ഫലപ്രഖ്യാപനം വരെ മികച്ച രീതിയിലാണ് നടന്നത്.എല്ലാ ക്രമീകരണങ്ങളോടും കൂടിയായിരുന്നു തെരഞ്ഞെടുപ്പ്.വോട്ടര്‍പട്ടിക,തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍,ബാലറ്റ് പെട്ടി,ബാലറ്റ്,തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍,ക്രമസമാധാനപാലകര്‍,നിരീക്ഷകര്‍ തുടങ്ങി എല്ലാസാധ്യതകളുമൊരുക്കിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്

ജി. എച്ച്. എസ്സ്. എസ്സ് കുണ്ടംകുഴി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ദ്യശ്യങ്ങൾ......................








No comments:

Post a Comment