ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. +2 പരീകഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദനപരിപാടി സംഘടിപ്പിച്ചു. ശ്രീ. എം.അനന്തൻ (വൈസ് പ്രസിഡന്റ്, ബേഡഡുക്ക പഞ്ചായത്ത്), ശ്രീമതി. പി. ഓമന രാമചന്ദ്രൻ(സ്ടണ്ടിംഗ് കമ്മിറ്റി ചെയര് പെര്സണ്‍, കാസറഗോഡ് ജില്ലാ പഞ്ചായത്ത്) തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച 11 കുട്ടികൾക്ക് ഉപഹാരം നല്കി. യോഗത്തിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. കരുണാകരൻ നന്ദി രേഖപ്പെടുത്തി.
Friday, 17 July 2015
ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം
ഗവ: ഹയർ സെക്കന്ററി സ്കൂൾ കുണ്ടംകുഴിക്കു വേണ്ടി ജില്ലാ പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, ടി.എസ്.സി, സ്കൂൾ പി.ടി.എ. യും ചേർന്ന് നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഐ.ടി.എ പ്രസിഡന്റ് ശ്രീ. ടി വരടരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി പി. ഓമാന, ശ്രീ എം. ഭാസ്കരാൻ തുടങ്ങിയവർ സംസാരിച്ചു.
Nutrition Programme
കേരള ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര ഗവേഷണ കേന്ദ്രം തിരുവനന്തപുരത്തിന്റെ നേത്രത്വത്തിൽ കുണ്ടംകുഴി ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ 6-7-8 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളുടെയും ആരോഗ്യ സർവ്വേ പൂർത്തീകരിച്ചു. തൂക്കം, നെഞ്ജലവ്, ഭക്ഷണക്രമം, ഉയരം, ആരോഗ്യസ്ഥിതി വിവരണം എന്നിവ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ആരോഗ്യമില്ലാത്തവർക്ക് പ്രത്യേക പരിരക്ഷ നല്കുന്നതിന് പദ്ധതികൾക്ക് രൂപം നല്കി. ബേഡഡുക്ക C.H.C യിലെ ഉദ്യോഗസ്ഥന്മാരും, സ്കൂൾ H M, PTA അംഗങ്ങളും, അദ്ധ്യാപകരും നേത്രത്വം നല്കി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നേന്ത്രപ്പഴവും പാലും നൽകി. തിരുവനന്തപുരം പോഷകാഹാര ഗവേഷണ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നോബിൾ രാജ്, വേണു എന്നിവർ നേത്രത്വം നൽകി പദ്ധതി വിശദീകരിച്ചു. കാസർഗോഡ് ജില്ലയിലെ ചുരുക്കം ചില വിദ്ധ്യാലയങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്.
Monday, 6 July 2015
ബഷീറിനെത്തേടി പാത്തുമ്മയും ആടും മറ്റുകഥാപാത്രങ്ങളും.....
പച്ചപ്ലാവില കടിച്ചും ബേ....ബേ എന്ന് കരഞ്ഞും പാത്തുമ്മയുടെ ആടും എന്റെ ഇക്കാക്കാനെ കണ്ടിനോ നിങ്ങ എന്ന് ചോദിച്ചു് പാത്തുമ്മയും, ഒറ്റക്കണ്ണന്‍പോക്കറും,മണ്ടന്‍ മുത്തപ്പയും,അബ്ദുള്‍ഖാദറും,ഹനീഫയും,
സാറാമ്മയും ക്ലാസ്സ്മുറികളില്‍ നിന്നും
നിന്നും ക്ലാസ്സ്മുറികളിലേക്കെത്തി
കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്ററി
സ്കൂളില്‍
നടന്ന ബഷീര്‍ ദിനാചരണത്തോട
നുബന്ധിച്ചാണ് ബഷീറിന്റെ വിഖ്യാത
കഥാപാത്രങ്ങള്‍ എഴുത്തുകാരനെത്തേടി
ക്ലാസ്സുകളിലെത്തിയത്
ആതിര.കെ പാത്തുമ്മയായും,ഐശ്വര്യ സാറാമ്മയായും,ഹരികൃഷ്ണന്‍ ഒറ്റക്കണ്ണന്‍പോക്കറായും,ശ്രീഹരി.എം അബ്ദുള്‍ഖാദറായും,രാഹുല്‍ ഹനീഫയായും,നവീന്‍.എം മണ്ടന്‍ മുത്തപ്പയായും വേഷമിട്ടുക്ലാസ്സ്മുറികളിലേക്കെത്തി.
ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും നേതൃത്വം നല്‍കി.ബഷീറിന്റെ കഥാപാത്രങ്ങളെ നേരില്‍ക്കണ്ട കൗതുകത്തോടെയും സംവാദത്തിലേര്‍പ്പെട്ട സന്തോഷത്തിലുമാണ് കുട്ടികള്‍
സാറാമ്മയും ക്ലാസ്സ്മുറികളില്‍ നിന്നും
നിന്നും ക്ലാസ്സ്മുറികളിലേക്കെത്തി
കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്ററി
സ്കൂളില്‍
നടന്ന ബഷീര്‍ ദിനാചരണത്തോട
നുബന്ധിച്ചാണ് ബഷീറിന്റെ വിഖ്യാത
കഥാപാത്രങ്ങള്‍ എഴുത്തുകാരനെത്തേടി
ക്ലാസ്സുകളിലെത്തിയത്
ആതിര.കെ പാത്തുമ്മയായും,ഐശ്വര്യ സാറാമ്മയായും,ഹരികൃഷ്ണന്‍ ഒറ്റക്കണ്ണന്‍പോക്കറായും,ശ്രീഹരി.എം അബ്ദുള്‍ഖാദറായും,രാഹുല്‍ ഹനീഫയായും,നവീന്‍.എം മണ്ടന്‍ മുത്തപ്പയായും വേഷമിട്ടുക്ലാസ്സ്മുറികളിലേക്കെത്തി.
ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും നേതൃത്വം നല്‍കി.ബഷീറിന്റെ കഥാപാത്രങ്ങളെ നേരില്‍ക്കണ്ട കൗതുകത്തോടെയും സംവാദത്തിലേര്‍പ്പെട്ട സന്തോഷത്തിലുമാണ് കുട്ടികള്‍
Subscribe to:
Posts (Atom)