കേരള ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര ഗവേഷണ കേന്ദ്രം തിരുവനന്തപുരത്തിന്റെ നേത്രത്വത്തിൽ കുണ്ടംകുഴി ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ 6-7-8 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളുടെയും ആരോഗ്യ സർവ്വേ പൂർത്തീകരിച്ചു. തൂക്കം, നെഞ്ജലവ്, ഭക്ഷണക്രമം, ഉയരം, ആരോഗ്യസ്ഥിതി വിവരണം എന്നിവ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ആരോഗ്യമില്ലാത്തവർക്ക് പ്രത്യേക പരിരക്ഷ നല്കുന്നതിന് പദ്ധതികൾക്ക് രൂപം നല്കി. ബേഡഡുക്ക C.H.C യിലെ ഉദ്യോഗസ്ഥന്മാരും, സ്കൂൾ H M, PTA അംഗങ്ങളും, അദ്ധ്യാപകരും നേത്രത്വം നല്കി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നേന്ത്രപ്പഴവും പാലും നൽകി. തിരുവനന്തപുരം പോഷകാഹാര ഗവേഷണ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നോബിൾ രാജ്, വേണു എന്നിവർ നേത്രത്വം നൽകി പദ്ധതി വിശദീകരിച്ചു. കാസർഗോഡ് ജില്ലയിലെ ചുരുക്കം ചില വിദ്ധ്യാലയങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്.
No comments:
Post a Comment