പുതിയ വിലയിരുത്തല്‍ സമീപനത്തില്‍ നോട്ടുപുസ്തകം കൂടിപോര്‍ട്ഫോളിയോ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യം എടുത്തുപറയുന്നുണ്ടല്ലോ.അഞ്ചാംതരത്തിലെ ഗണിതനോട്ടുപുസ്തകങ്ങള്‍ കുട്ടികളുടെ പരസ്പര വിലയിരുത്തലിന് വിധേയമാക്കാന്‍ തീരുമാനിച്ചു. എങ്കില്‍ എങ്ങനെ വിലയിരുത്തും ?എന്തൊക്കെ കാര്യങ്ങള്‍ പരിഗണിക്കണം? ഈ കാര്യങ്ങള്‍ സൂചകങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്കാണ് നയിച്ചത്.ചര്‍ച്ചയിലൂടെ രൂപപ്പെട്ട സൂചകങ്ങള്‍ ഇവയാണ്
1.മുഴുവന്‍ ഗണിത പ്രവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്
2.മുഴുവന്‍ ഗണിത പ്രവര്‍ത്തനങ്ങളും ശരിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.(തെറ്റിയവ ശരിയാക്കിഎഴുതി)
3.പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചെഴുതിയിട്ടുണ്ട്(ഒന്നും വിട്ടുപോകാതെ)
4.നോട്ടുപുസ്തകത്തിന്റെ വൃത്തി,വെടിപ്പ്
സൂചകങ്ങള്‍ ചര്‍ച്ച ചെയ്ത് കൃത്യതപ്പെടുത്തിയശേഷം കുട്ടികള്‍ ഗണിത നോട്ടുപുസ്തകങ്ങള്‍ പരസ്പരം കൈമാറി പരിശോധിക്കുകയും വിലയിരുത്തല്‍ കുറിപ്പുകള്‍ എഴുതിനല്‍കുകയും ചെയ്തു.വിലയിരുത്തല്‍ തന്നെ പഠനമാവുകയാണിവിടെ.
ചില കുറിപ്പുകള്‍ നോക്കൂ.
ഗായത്രി അഖിലിനും,ഹൃദ്യപ്രഭക്കും,കീര്‍ത്തനക്കും എഴുതിനല്‍കിയ കുറിപ്പുകള്‍ നോക്കൂ
അഖിലിന് അര്‍ജുന്‍ എഴുതിയ കുറിപ്പ് |
അനുഗ്രഹ കൃഷ്ണപ്രിയക്ക് എഴുതിനല്‍കിയ കുറിപ്പ് |
കൃഷ്ണപ്രിയ അനുഗ്രഹക്ക് എഴുതിക്കെടുത്ത കുറിപ്പ് |