Saturday 27 June 2015

അക്ഷരങ്ങള്‍ പെയ്തിറങ്ങി വായനയില്‍ തളിര്‍ത്ത അക്ഷരമരം

ശോഷിച്ചുനിന്ന മരച്ചില്ലകള്‍ അക്ഷരമഴപ്പെയ്ത്തില്‍ തളിരിട്ടു.കുണ്ടംകുഴി ഗവ.എച്ച്.എസ്.എസിന്റെ സ്റ്റേജില്‍ഒരുക്കിയ അക്ഷരമരത്തില്‍ ഇലകള്‍ കുരുത്തത് പുസ്തകങ്ങളുടെയും രചയിതാക്കലുടെയും പേരുകളുമായാണ്.
 
ഏഴില്‍ പഠിക്കുന്ന ഫാത്തിമത്ത് തൗഫീറഏറെ ഇഷ്ടപ്പെട്ടതും അടുത്തുവായിച്ചതും ചാള്‍സ്ഡിക്കന്‍സിന്റെ ഒലിവര്‍ട്വിസ്റ്റ്.അവള്‍ ഇലകള്‍ക്ക് പകരം ആകര്‍ഷകമായ പൂവാണൊരുക്കിയത്.ആറിലെ ഐശ്വര്യ ഒരുകുടയും കുഞ്ഞുപെങ്ങളുമെന്നും,ഏഴിലെ വൈഷ്ണവ് മാലിരാമായണമെന്നും,പത്തിലെ നസീമ അന്നാകരീനയെന്നും,എട്ടിലെ ആരതി പാത്തുമ്മയുടെ ആടെന്നും എഴുതിച്ചേര്‍ത്തു.
 
വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള മൂവായിരത്തോളം ഇലകള്‍ കൊണ്ട് വായനാപുസ്തകങ്ങളുടെ പേരുമായി അക്ഷരമരം രൂപം കൊണ്ടു.പ്രശസ്തകവി പി.എന്‍.ഗോപീകൃഷ്ണന്‍ തിനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമായ "മരിച്ചവരുടെ മേട് 'ഇലയില്‍ എഴുതിച്ചേര്‍ത്ത് അക്ഷരമരം അനാച്ഛാദനം ചെയ്തു.
 
വായനാവാരത്തിന്റെ സമാപനസമ്മേളനത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം പി.എന്‍.ഗോപീകൃഷ്ണന്‍ നിര്‍വഹിച്ചു.സന്തോഷ് പനയാല്‍ കവിയെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് ശ്രീ.വരദരാജ് അധ്യക്ഷത വഹിച്ചു.എസ്.എം.സി പ്രസിഡണ്ട് ഭാസ്കരന്‍,ഹാഷിംമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ മോഹനചന്ദ്ര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.











No comments:

Post a Comment