Saturday 20 June 2015

അറിവിന്റെ വസന്തമായി വായനാവാരം

അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരാഴ്ചക്കാലം വായനാവാരം ആഘോഷിക്കുകയാണ്.വായന സാംസ്കാരികത്തികവിന്റെ ആകാശത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

 
അക്ഷരങ്ങളിലൂടെ അറിവിന്റെ അത്ഭുതലോകത്ത് എത്തിച്ചേരുന്നയാള്‍ പുതിയൊരു മനുഷ്യനാവുകയാണ്.അറിവുനേടല്‍ ആനന്ദകരമായ അനുഭവമാണ്.ആ അറിവിന്റെ അമൃത കുംഭങ്ങളാണ് പുസ്തകങ്ങള്‍.പുത്തനറിവുകളുടെ അക്ഷയഖനികളാണവ. വ്യത്യസ്ത വിഭാഗത്തിലും,വ്യത്യസ്ത ഭാഷകളിലും പെട്ട രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കിയാണ് കുണ്ടംകുഴി ഗവ.ഹൈസ്കൂളില്‍ വായനാവാരത്തിന് തുടക്കം കുറിച്ചത്.
 
നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമൊരുക്കിയിരിക്കുന്നു.കൂടാതെ അക്ഷരമരം,പ്രാദേശിക ഭാഷാനിഖണ്ടു നിര്‍മ്മാണം,ഉപന്യാസമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വായനാക്വിസ്മത്സരം എന്നിവയൊക്കെ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

പ്രദര്‍ശനം കണ്ടവര്‍ ഒപ്പുകടലാസില്‍ ഒപ്പിടുന്നു.








No comments:

Post a Comment