Sunday, 30 August 2015

ആഗസ്ത്-22 ലോക നാട്ടറിവുദിനം-അറിവുത്സവമായി നാട്ടറിവുമേള

 
നഷ്ടപ്പെട്ടുപോകുന്ന കാര്‍ഷികസംസ്കൃതിയെ നേരിട്ടറിയുന്നതിനും അന്യം നിന്നുപോകുന്ന നാട്ടറിവുകളെയും പഴയകാല ഉപകരണങ്ങളെയും തൊട്ടറിയുന്നതിനും സ്കൂളില്‍ സംഘടിപ്പിച്ച നാട്ടറിവുമേള കുട്ടികള്‍ക്ക് സഹായകമായി.പൊന്നരിയന്‍,കേശവന്‍,കയമ,വറക്കുന്ന വിത്ത് തുടങ്ങി മുപ്പത്തിയെട്ടോളം നാടന്‍ വിത്തിനങ്ങളുടെ പ്രദര്‍ശനവും മേളയിലുണ്ടായിരുന്നു.രാഹുല്‍ ബേളാഴിയാണ് പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കിയത്.സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയാണ് മേളക്ക് നേതൃത്വംനല്‍കിയത്.






Saturday, 29 August 2015

sub dist news reading competition winner Athira


സ്കൂള്‍ ഓണാഘോഷം -മനം നിറഞ്ഞ് മൈതാനം നിറഞ്ഞ് തിരുവാതിര

 
ഇത്തവണത്തെ സ്കൂള്‍ ഓണാഘോഷം ശ്രദ്ധേയമായത് 150ല്‍ കൂടുതല്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിരക്കളിയിലൂടെയാണ്.അഞ്ചാംതരം മുതല്‍ പത്താംതരം വരെയുള്ള പെണ്‍കുട്ടികളാണ് മൈതാനം നിറഞ്ഞ് തിരുവാതിരയാടിയത്.കുട്ടികളും രക്ഷിതാക്കളുമടക്കം ഒരു വന്‍ ജനാവലിയാണ് പരിപാടി ആസ്വദിക്കാനെത്തിയത്.അധ്യാപികമാരായ സരിത,ശാന്തകുമാരി,പ്രീത എന്നിവരാണ് വളരെക്കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കുട്ടികളെ പഠിപ്പിച്ച് തയ്യാറാക്കിയത്.
 
പൂക്കളമത്സരം,മ്യൂസിക്ചെയര്‍ മത്സരം,സുന്ദരിക്ക് പൊട്ട്തൊടല്‍,ഉറിയടി മത്സരം,എന്നിങ്ങനെ രസകരമായ മത്സര ഇനങ്ങളും മൂവായിരത്തോളം പേര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.






















ഓണാഘോഷം

ജി എച്ച് എസ് എസ് കുണ്ടംകുഴിയിലെ സ്വാതന്ത്രദിനം.





Thursday, 6 August 2015

കുണ്ടംകുഴിയുടെ ആകാശത്ത് ആയിരം കൊറ്റികള്‍ പറന്നിറങ്ങി

 
ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ "യുദ്ധമേ വിട "എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.മൈതാനത്തിന് നടുവില്‍ പ്രത്യേകം തയ്യാറാക്കിയ യുദ്ധവിരുദ്ധ സ്തൂപത്തില്‍ ഭൂഗോളത്തിന് മുകളില്‍ പറന്നിറങ്ങിയിരിക്കുന്ന വലിയ സഡാക്കോ കൊക്കിനെ മുന്‍നിര്‍ത്തി ആയിരത്തില്‍പരം കുട്ടികളും അധ്യാപകരും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
ആകാശത്ത് കറുത്ത മഴമേഘകൊറ്റികള്‍ പറന്നകലുകയും സമാധാനത്തിന്റെയും നന്മയുടെയും വെള്ളക്കൊറ്റികള്‍ പറന്നിറങ്ങുകയും ചെയ്തതോടെ കാലാവസ്ഥ പോലും സമാധാനക്കൂട്ടായ്മക്കൊപ്പമാണെന്ന് തെളിയിക്കുകയായിരുന്നു.യുദ്ധം കൊതിക്കുന്നവരുടെ മനസ്സുകള്‍ ഇരുട്ടാണെന്നും ആഇരുട്ടിനെ അകറ്റാന്‍ നന്മയുടെ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കുകയും ഹെഡ്മാസ്റ്റര്‍ ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
 
തുടര്‍ന്ന് കുട്ടികള്‍ ഉണ്ടാക്കിയ സമാധാനത്തിന്റെയും പ്രത്യാശയുടെയും ആയിരം കൊക്കുകളെ സ്തൂപത്തില്‍ അര്‍പ്പിച്ചു.തുടര്‍ന്ന് പത്താംതരത്തിലെ ആവണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.







Sunday, 2 August 2015

അറിവിന്റെ നിറവായി ചുമര്‍പത്രികകള്‍

 
ചാന്ദ്രദിനത്തോടനുബന്ധിച്ച് കുണ്ടംകുഴി ഗവഹയര്‍ സെക്കന്റരി സ്കൂളിലെ യ.പി വിഭാഗം കുുട്ടികള്‍ തയ്യാറാക്കിയ ചുമര്‍മാസികകളുടെ പ്രദര്‍ശനം ഒരുക്കി.ചന്ദ്രനെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും ധാരാളം അറിവുകള്‍ നല്‍കുന്നവയായിരുന്നു ചുമര്‍മാസികകള്‍.
  സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.മോഹനചന്ദ്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ചിത്രങ്ങള്‍,വാര്‍ത്തകള്‍,കവിതകള്‍,കടങ്കഥകള്‍,ക്വിസ് എന്നിവയൊക്കെ ചേര്‍ത്താണ് ചുമര്‍പത്രികകള്‍ തയ്യാറാക്കിയത്.മുഴുവന്‍ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരംഒരുക്കി.