ഹിരോഷിമാ
ദിനത്തോടനുബന്ധിച്ച് സ്കൂളില്‍
"യുദ്ധമേ
വിട "എന്ന
പ്രത്യേക പരിപാടി
സംഘടിപ്പിച്ചു.മൈതാനത്തിന്
നടുവില്‍ പ്രത്യേകം തയ്യാറാക്കിയ
യുദ്ധവിരുദ്ധ സ്തൂപത്തില്‍
ഭൂഗോളത്തിന് മുകളില്‍
പറന്നിറങ്ങിയിരിക്കുന്ന
വലിയ സഡാക്കോ കൊക്കിനെ
മുന്‍നിര്‍ത്തി ആയിരത്തില്‍പരം
കുട്ടികളും അധ്യാപകരും
യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
ആകാശത്ത്
കറുത്ത മഴമേഘകൊറ്റികള്‍
പറന്നകലുകയും സമാധാനത്തിന്റെയും
നന്മയുടെയും വെള്ളക്കൊറ്റികള്‍
പറന്നിറങ്ങുകയും ചെയ്തതോടെ
കാലാവസ്ഥ പോലും
സമാധാനക്കൂട്ടായ്മക്കൊപ്പമാണെന്ന്
തെളിയിക്കുകയായിരുന്നു.യുദ്ധം
കൊതിക്കുന്നവരുടെ മനസ്സുകള്‍
ഇരുട്ടാണെന്നും ആഇരുട്ടിനെ
അകറ്റാന്‍ നന്മയുടെ ദീപം
തെളിച്ച് ഉദ്ഘാടനം ചെയ്യണമെന്ന്
തീരുമാനിക്കുകയും ഹെഡ്മാസ്റ്റര്‍
ദീപം തെളിച്ച് ഉദ്ഘാടനം
നിര്‍വഹിക്കുകയും ചെയ്തു.
തുടര്‍ന്ന്
കുട്ടികള്‍ ഉണ്ടാക്കിയ
സമാധാനത്തിന്റെയും പ്രത്യാശയുടെയും
ആയിരം കൊക്കുകളെ സ്തൂപത്തില്‍
അര്‍പ്പിച്ചു.തുടര്‍ന്ന്
പത്താംതരത്തിലെ ആവണി യുദ്ധവിരുദ്ധ
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
No comments:
Post a Comment