ഇത്തവണത്തെ
സ്കൂള്‍ ഓണാഘോഷം ശ്രദ്ധേയമായത്
150ല്‍
കൂടുതല്‍ കുട്ടികള്‍ അവതരിപ്പിച്ച
തിരുവാതിരക്കളിയിലൂടെയാണ്.അഞ്ചാംതരം
മുതല്‍ പത്താംതരം വരെയുള്ള
പെണ്‍കുട്ടികളാണ് മൈതാനം
നിറഞ്ഞ് തിരുവാതിരയാടിയത്.കുട്ടികളും
രക്ഷിതാക്കളുമടക്കം ഒരു വന്‍
ജനാവലിയാണ് പരിപാടി
ആസ്വദിക്കാനെത്തിയത്.അധ്യാപികമാരായ
സരിത,ശാന്തകുമാരി,പ്രീത
എന്നിവരാണ് വളരെക്കുറഞ്ഞ
ദിവസങ്ങള്‍ കൊണ്ട് കുട്ടികളെ
പഠിപ്പിച്ച് തയ്യാറാക്കിയത്.
പൂക്കളമത്സരം,മ്യൂസിക്ചെയര്‍
മത്സരം,സുന്ദരിക്ക്
പൊട്ട്തൊടല്‍,ഉറിയടി
മത്സരം,എന്നിങ്ങനെ
രസകരമായ മത്സര ഇനങ്ങളും
മൂവായിരത്തോളം പേര്‍ക്ക്
വിഭവസമൃദ്ധമായ ഓണസദ്യയും
ഓണാഘോഷത്തിന്റെ ഭാഗമായി
ഒരുക്കിയിരുന്നു.
No comments:
Post a Comment