Saturday, 27 June 2015

അക്ഷരങ്ങള്‍ പെയ്തിറങ്ങി വായനയില്‍ തളിര്‍ത്ത അക്ഷരമരം

ശോഷിച്ചുനിന്ന മരച്ചില്ലകള്‍ അക്ഷരമഴപ്പെയ്ത്തില്‍ തളിരിട്ടു.കുണ്ടംകുഴി ഗവ.എച്ച്.എസ്.എസിന്റെ സ്റ്റേജില്‍ഒരുക്കിയ അക്ഷരമരത്തില്‍ ഇലകള്‍ കുരുത്തത് പുസ്തകങ്ങളുടെയും രചയിതാക്കലുടെയും പേരുകളുമായാണ്.
 
ഏഴില്‍ പഠിക്കുന്ന ഫാത്തിമത്ത് തൗഫീറഏറെ ഇഷ്ടപ്പെട്ടതും അടുത്തുവായിച്ചതും ചാള്‍സ്ഡിക്കന്‍സിന്റെ ഒലിവര്‍ട്വിസ്റ്റ്.അവള്‍ ഇലകള്‍ക്ക് പകരം ആകര്‍ഷകമായ പൂവാണൊരുക്കിയത്.ആറിലെ ഐശ്വര്യ ഒരുകുടയും കുഞ്ഞുപെങ്ങളുമെന്നും,ഏഴിലെ വൈഷ്ണവ് മാലിരാമായണമെന്നും,പത്തിലെ നസീമ അന്നാകരീനയെന്നും,എട്ടിലെ ആരതി പാത്തുമ്മയുടെ ആടെന്നും എഴുതിച്ചേര്‍ത്തു.
 
വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള മൂവായിരത്തോളം ഇലകള്‍ കൊണ്ട് വായനാപുസ്തകങ്ങളുടെ പേരുമായി അക്ഷരമരം രൂപം കൊണ്ടു.പ്രശസ്തകവി പി.എന്‍.ഗോപീകൃഷ്ണന്‍ തിനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമായ "മരിച്ചവരുടെ മേട് 'ഇലയില്‍ എഴുതിച്ചേര്‍ത്ത് അക്ഷരമരം അനാച്ഛാദനം ചെയ്തു.
 
വായനാവാരത്തിന്റെ സമാപനസമ്മേളനത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം പി.എന്‍.ഗോപീകൃഷ്ണന്‍ നിര്‍വഹിച്ചു.സന്തോഷ് പനയാല്‍ കവിയെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് ശ്രീ.വരദരാജ് അധ്യക്ഷത വഹിച്ചു.എസ്.എം.സി പ്രസിഡണ്ട് ഭാസ്കരന്‍,ഹാഷിംമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ മോഹനചന്ദ്ര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.











Saturday, 20 June 2015

പരിസ്ഥിതിദിനക്വിസ് മത്സരത്തില്‍ നിന്ന്....


ക്വിസ്മത്സരം ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു



മരമാണ് മറുപടി.....





ഹരിതവിദ്യാലയം എന്ന ലക്ഷ്യത്തോടെ സ്കൂള്‍പറമ്പില്‍ വൃക്ഷത്തൈകള്‍ നട്ടും,പൂന്തോട്ടമൊരുക്കിയും, ഒരുതൈനടാം നമുക്കമ്മയ്ക്കുവേണ്ടി...എന്ന പരിസ്ഥിതിഗാനം മുഴുവന്‍ കുട്ടികളും ചേര്‍ന്ന് ആലപിച്ചുമാണ് പരിസ്ഥിതിദിനം ആഘോഷിച്ചത്.

അറിവിന്റെ വസന്തമായി വായനാവാരം

അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരാഴ്ചക്കാലം വായനാവാരം ആഘോഷിക്കുകയാണ്.വായന സാംസ്കാരികത്തികവിന്റെ ആകാശത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

 
അക്ഷരങ്ങളിലൂടെ അറിവിന്റെ അത്ഭുതലോകത്ത് എത്തിച്ചേരുന്നയാള്‍ പുതിയൊരു മനുഷ്യനാവുകയാണ്.അറിവുനേടല്‍ ആനന്ദകരമായ അനുഭവമാണ്.ആ അറിവിന്റെ അമൃത കുംഭങ്ങളാണ് പുസ്തകങ്ങള്‍.പുത്തനറിവുകളുടെ അക്ഷയഖനികളാണവ. വ്യത്യസ്ത വിഭാഗത്തിലും,വ്യത്യസ്ത ഭാഷകളിലും പെട്ട രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കിയാണ് കുണ്ടംകുഴി ഗവ.ഹൈസ്കൂളില്‍ വായനാവാരത്തിന് തുടക്കം കുറിച്ചത്.
 
നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമൊരുക്കിയിരിക്കുന്നു.കൂടാതെ അക്ഷരമരം,പ്രാദേശിക ഭാഷാനിഖണ്ടു നിര്‍മ്മാണം,ഉപന്യാസമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വായനാക്വിസ്മത്സരം എന്നിവയൊക്കെ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

പ്രദര്‍ശനം കണ്ടവര്‍ ഒപ്പുകടലാസില്‍ ഒപ്പിടുന്നു.








Saturday, 6 June 2015

ആവേശത്തിമിര്‍പ്പില്‍ കുഞ്ഞുമക്കള്‍...

 
ആവേശവും ഉത്സാഹവും അലതല്ലിയ അന്തരീക്ഷത്തില്‍ കുട്ടികളുടെ കളിയും ചിരിയും കരച്ചിലുമൊക്കെ നിറഞ്ഞുനിന്ന ഒരുസ്കൂള്‍പ്രവേശനോത്സവമായിരുന്നു ഇത്തവണത്തേത്.കാസര്‍കോഡ്ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ ഒന്നാംതരത്തില്‍ പ്രവേശിപ്പിച്ച വിദ്യാലയമാണ് കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ററി സ്കൂള്‍

108കുട്ടികളാണ് ഇത്തവണ ഒന്നാംതരതിതിലെത്തിയത്.ഓലത്തൊപ്പികളും ബലൂണുകളും പീപ്പികളുമൊക്കെ നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചാനയിച്ചത്.ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതിഓമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അധ്യക്ഷം വഹിച്ച യോഗത്തില്‍ നൂറ് കണക്കിന് രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.