മികച്ച സാഹിത്യകൃതികള്‍ പരിചയപ്പെട്ട് അവയുടെ ഉള്ളറകളിലേക്കിറങ്ങി അവയെ അവലോകനം ചെയ്യാനും സ്വന്തമായി രചനകള്‍ നടത്താനും അതുവഴികുട്ടികളുടെ സാഹിത്യാഭിരുചി വളരാനും ഉദ്ദേശിച്ചാണ് വിദ്യാല?ങ്ങളില്‍ വിദ്യാരംഗം സാഹിത്യവേദികള്‍ ആരംഭിച്ചത്. വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ കലകളിലും സാഹിത്യത്തിലും കുട്ടികളുടെ കഴഇവുകള്‍ പരിശോധിക്കാനായി ഉപജില്ലാതലം മുതല്‍ നിരവധി മത്സരങ്ങള്‍ നടത്തിവരുന്നു.ഇത്തവണത്തെ കാസര്‍ഗോഡ് ഉപജില്ലാതല മത്സരങ്ങളില്‍ എല്‍.പി,യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ഒന്നാംസ്ഥാനം നേടിയാണ് കുണ്ടംകുഴിയിലെ കുട്ടികള്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചത്.കുട്ടികള്‍ക്ക് നല്ലരീതിയില്‍ പരിശീലനം നല്‍കി വിദ്യാലയത്തിന് ഉന്നതവിജയം സമ്മാനിച്ച അധ്യാപകരെയും അഭിനന്ദിക്കുകയാണ്.
Wednesday, 26 November 2014
Friday, 21 November 2014
District Sastramela
കാസറഗോഡ് ജില്ലാ ശാസ്ത്ര മേള യിൽ LP സാമൂഹ്യ ശാസ്ത്രo ചാർട്ടിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയഫാത്തിമത് റാഹിമ , ഉണ്ണിമായ GHSS കുണ്ടംകുഴി |
മികവിന്റെ പര്യായമായി രക്ഷിതാക്കളുടെ ബോധവല്‍ക്കരണക്ലാസ്സ്
ഗുണമേന്മ വിദ്യാഭ്യസത്തിന്റെ അടിത്തറയായി കാണുന്ന വിദ്യാലയങ്ങള്‍ രക്ഷിതീക്കള്‍ക്കും കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള പരിശീലനത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്.ഈ ശിശുദിനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഞങ്ങളുടെ വിദ്യാലയത്തിലും വളരെ മികച്ചരീതിയില്‍ രക്ഷിതാക്കള്‍ക്കുള്ള പരിശീലനപരിപാടി നടന്നു.
പഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതെങ്ങനെ?,നല്ല പഠനാന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്ത്?,രക്ഷിതാവ് നല്‍കേണ്ട പിന്തുണാസഹായം എന്തൊക്കെ?
ആണ്‍-പെണ്‍ വിവേചനമില്ലാതെ കുട്ടികളോട്പെരുമാറേണ്ടതിന്റെആവശ്യകത,ഇന്‍റര്‍നെറ്റ്,മൊബൈല്‍ഫോണ്‍ എന്നിവയുടെ ദുരുപയോഗം തടയുന്നതെങ്ങനെ? എന്നീകാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. 200 ഓളം രക്ഷിതാക്കള്‍ ക്ലാസ്സില്‍ പങ്കെടുത്തു.പഞ്ചായത്ത് മെമ്പര്‍മാര്‍,പിടിഎ പ്രസിഡന്റ് എന്നിവരൊക്കെ പരിപാടിയില്‍ പങ്കെടുത്തു
ശിശുദിനത്തില്‍ നടന്ന ചിത്രരചനാമത്സരത്തില്‍ നിന്ന് |
Sunday, 16 November 2014
ജില്ലാ സ്കൂള്‍ കായികമേള 2014 -ഇവര്‍ അഭിമാനതാരങ്ങള്‍
Wednesday, 12 November 2014
ഉപജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര -ഐടിമേള മിന്നുന്ന വിജയം
ഈ വര്‍ഷത്തെ ഉപജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര -ഐടിമേളയില്‍
മിന്നുന്ന വിജയമാണ് നമ്മുടെ വിദ്യാലയം നേടിയത്.എല്‍പി സാമൂഹ്യശാസ്ത്രമേള,എല്‍.പി,യു.പി വിഭാഗങ്ങളില്‍
ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും,
യുപി ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ രണ്ടാംസ്ഥാനവും
നേടി യാണ് വിജയമാധുര്യം നുകര്‍ന്നത്.ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേള യിലും ഐടി മേളയിലും മികച്ച വിജയത്തിലെത്താന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു.
വിജയരഥമേറിയവര്‍
എല്‍.പി വിഭാഗം
ശസ്ത്രമേള
ശേഖരണം-ഒന്നാം സ്ഥാനം-ഗോപിക,അനുശ്രീ
സാമൂഹ്യശാസ്ത്രമേള
ചാര്‍ട്-ഒന്നാം സ്ഥാനം-ഉണ്ണിമായ,ഫാത്തിമത്ത് റാഹിമ
ഗണിതമേള
സ്റ്റില്‍ മോഡല്‍-മൂന്നാംസ്ഥാനം-ശിവകൃഷ്ണ
യു.പി വിഭാഗം
ശസ്ത്രമേള
ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്-ഒന്നാം സ്ഥാനം-ശ്രീഹരി.പി,നവനീത്.എ
ഗവേഷണ പ്രോജക്ട്-രണ്ടാംസ്ഥാനം-ശ്രീധു നമ്പ്യാര്‍,ശ്രീലക്ഷമി.എം
ഗണിതമേള
പസില്‍-ഒന്നാംസ്ഥാനം-സൗമ്യശ്രീ.ഇ.വി
ജോമെട്രിക്കല്‍ ചാര്‍ട്-രണ്ടാംസ്ഥാനം-ഗോപിക.എം
നമ്പര്‍ചാര്‍ട്-മൂന്നാംസ്ഥാനം-ശ്രേയ.
സ്റ്റില്‍ മോഡല്‍-മൂന്നാംസ്ഥാനം-ഗോകുല്‍കൃഷ്മന്‍
ഐടി മേള
മലയാളം ടൈപ്പിംഗ്-മൂന്നാംസ്ഥാനം-അവദത്ത് മണികണ്ഠന്‍
ഹൈസ്കൂള്‍ വിഭാഗം
ശസ്ത്രമേള
ഗവേഷണ പ്രോജക്ട്-ഒന്നാംസ്ഥാനം-ആവണി,ധനശ്രീ
മാഗസിന്‍-ഒന്നാംസ്ഥാനം
സ്റ്റില്‍ മോഡല്‍-രണ്ടാംസ്ഥാനം-ആദിത്യകൃഷ്ണന്‍,ജയദേവ്.എം
ശാസ്ത്രനാടകം-രണ്ടാംസ്ഥാനം
ഗണിതമേള
വര്‍ക്കിംഗ് മോഡല്‍-ഒന്നാംസ്ഥാനം-മുഹമ്മദ്ബിലാല്‍
പ്രോജക്ട്-മൂന്നാംസ്ഥാനം-അഞ്ജലി.പി,ചിക്കുബാബു
ഐടി മേള
വെബ് ടിസൈനിംഗ്-ഒന്നാംസ്ഥാനം-മുരളീകൃഷ്ണന്‍
Sunday, 9 November 2014
ഉപജില്ലാ സ്കൂള്‍കായികമേള- പ്രതാപം തിരിച്ചുപിടിച്ച്കുണ്ടംകുഴി
വേഗത്തിലും ദൂരത്തിലുംഉയരത്തിലും പുതിയ മാനങ്ങള്‍ സൃഷ്ടുക്കുന്ന യുവതയുടെ കാലുകളെ അഭിമാനത്തോടെ നമിക്കുന്ന അവസരങ്ങളാണ് ഓരോകായികമേളയും.നാളെയുടെ കായികതാരങ്ങളായി മാറേണ്ട കുരുന്നുകളെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണ് സ്കൂള്‍ കായികമേളകള്‍ നിര്‍വഹിക്കുന്നത്.
ഇത്തവണത്തെ കാസറഗോഡ് ഉപജില്ലാ കായികമേള ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കുണ്ടംകുഴിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്നതാണ്.കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ ആലസ്യം വിട്ടുമാറി വിജയത്തിന്റെ പുതിയ ആകാശത്തിലേക്കുള്ള കുതിപ്പായിരുന്നു ഈ കായികമേള.ആ വിജയക്കുതിപ്പ് ചെന്നുനിന്നത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനത്ത്
4 വ്യക്കിഗത ചാമ്പ്യന്‍ഷിപ്പും കിഡീസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടിയാണ് ഈ വിജയം സ്വന്തമാക്കിയത്.ചിട്ടയായ പരിശീലനം നല്‍കിയ കായികാധ്യാപകരെ ഈയവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു
ഇവര്‍ അഭിമാന താരങ്ങള്‍
വിസ്മയ.കെ സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ ലോങ്ജംബ്,ഹൈജംബ്,എന്നിവയില്‍ ഒന്നാംസ്ഥാനം |
ഗോപിക.എ സീനിയര്‍ പെണ്‍കുട്ടികള്‍ ലോങ്ജംബ്,ഹൈജംബ്,ട്രിപ്പിള്‍ജംബ് എന്നിവയില്‍ ഒന്നാംസ്ഥാനം |
സജിത്ത്കുമാര്‍.കെ-സീനിയര്‍ ആണ്‍കുട്ടികള്‍ ലോങ്ജംബ്,ഹൈജംബ്,ട്രിപ്പിള്‍ജംബ് എന്നിവയില്‍ ഒന്നാംസ്ഥാനം |
ശ്രീരാഗ്.എം.എസ് കിഡീസ് ആണ്‍കുട്ടികള്‍
100മീറ്റര്‍,200 മീറ്റര്‍ ലോങ്ജംബ്എന്നിവയില്‍ ഒന്നാംസ്ഥാനം
Friday, 7 November 2014
ദേശീയ ബാലഴാസ്ത്ര കോണ്‍ഗ്രസ്സിൽ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുണ്ടംകുഴി സ്കൂൾ ടീമിന് അഭിനന്ദനങ്ങൾ
പ്രൊജക്റ്റ് ഫോട്ടോകൾ
ടീം അംഗങ്ങൾ: ചിക്കു ബാബു, അഞ്ജലി പി, സീനത്തു ഭാനു, മുരളീ കൃഷ്ണൻ എ, സൂരജ് ഇ.
പ്രൊജക്റ്റ് ഫോട്ടോകൾ
Tuesday, 4 November 2014
അഭിനന്ദനങ്ങള്‍
|
കാസര്‍ഗോഡ് ജില്ലാതല പൈക്ക കായികമേളയില്‍ ഹാന്റ്ബോള്‍ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കുണ്ടംകുഴി |
Subscribe to:
Posts (Atom)