Friday 21 November 2014

മികവിന്റെ പര്യായമായി രക്ഷിതാക്കളുടെ ബോധവല്‍ക്കരണക്ലാസ്സ്



ഗുണമേന്മ വിദ്യാഭ്യസത്തിന്റെ അടിത്തറയായി കാണുന്ന വിദ്യാലയങ്ങള്‍ രക്ഷിതീക്കള്‍ക്കും കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള പരിശീലനത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്.ഈ ശിശുദിനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഞങ്ങളുടെ വിദ്യാലയത്തിലും വളരെ മികച്ചരീതിയില്‍ രക്ഷിതാക്കള്‍ക്കുള്ള പരിശീലനപരിപാടി നടന്നു.












പഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതെങ്ങനെ?,നല്ല പഠനാന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്ത്?,രക്ഷിതാവ് നല്‍കേണ്ട പിന്തുണാസഹായം എന്തൊക്കെ?
ആണ്‍-പെണ്‍ വിവേചനമില്ലാതെ കുട്ടികളോട്പെരുമാറേണ്ടതിന്റെആവശ്യകത,ഇന്‍റര്‍നെറ്റ്,മൊബൈല്‍ഫോണ്‍ എന്നിവയുടെ ദുരുപയോഗം തടയുന്നതെങ്ങനെ? എന്നീകാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. 200 ഓളം രക്ഷിതാക്കള്‍ ക്ലാസ്സില്‍ പങ്കെടുത്തു.പഞ്ചായത്ത് മെമ്പര്‍മാര്‍,പിടിഎ പ്രസിഡന്റ് എന്നിവരൊക്കെ പരിപാടിയില്‍ പങ്കെടുത്തു


ശിശുദിനത്തില്‍ നടന്ന ചിത്രരചനാമത്സരത്തില്‍ നിന്ന്



No comments:

Post a Comment