വേഗത്തിലും ദൂരത്തിലുംഉയരത്തിലും പുതിയ മാനങ്ങള്‍ സൃഷ്ടുക്കുന്ന യുവതയുടെ കാലുകളെ അഭിമാനത്തോടെ നമിക്കുന്ന അവസരങ്ങളാണ് ഓരോകായികമേളയും.നാളെയുടെ കായികതാരങ്ങളായി മാറേണ്ട കുരുന്നുകളെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണ് സ്കൂള്‍ കായികമേളകള്‍ നിര്‍വഹിക്കുന്നത്.
ഇത്തവണത്തെ കാസറഗോഡ് ഉപജില്ലാ കായികമേള ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കുണ്ടംകുഴിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്നതാണ്.കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ ആലസ്യം വിട്ടുമാറി വിജയത്തിന്റെ പുതിയ ആകാശത്തിലേക്കുള്ള കുതിപ്പായിരുന്നു ഈ കായികമേള.ആ വിജയക്കുതിപ്പ് ചെന്നുനിന്നത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനത്ത്
4 വ്യക്കിഗത ചാമ്പ്യന്‍ഷിപ്പും കിഡീസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടിയാണ് ഈ വിജയം സ്വന്തമാക്കിയത്.ചിട്ടയായ പരിശീലനം നല്‍കിയ കായികാധ്യാപകരെ ഈയവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു
ഇവര്‍ അഭിമാന താരങ്ങള്‍
വിസ്മയ.കെ സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ ലോങ്ജംബ്,ഹൈജംബ്,എന്നിവയില്‍ ഒന്നാംസ്ഥാനം |
ഗോപിക.എ സീനിയര്‍ പെണ്‍കുട്ടികള്‍ ലോങ്ജംബ്,ഹൈജംബ്,ട്രിപ്പിള്‍ജംബ് എന്നിവയില്‍ ഒന്നാംസ്ഥാനം |
സജിത്ത്കുമാര്‍.കെ-സീനിയര്‍ ആണ്‍കുട്ടികള്‍ ലോങ്ജംബ്,ഹൈജംബ്,ട്രിപ്പിള്‍ജംബ് എന്നിവയില്‍ ഒന്നാംസ്ഥാനം |
ശ്രീരാഗ്.എം.എസ് കിഡീസ് ആണ്‍കുട്ടികള്‍
100മീറ്റര്‍,200 മീറ്റര്‍ ലോങ്ജംബ്എന്നിവയില്‍ ഒന്നാംസ്ഥാനം
No comments:
Post a Comment