Saturday, 6 September 2014

ഓണം-മനുഷ്യനും പ്രകൃതിയും ഉത്സാഹഭരിതമായി വരവേല്‍ക്കുന്ന ആഘോഷം.



ഓണം-മനുഷ്യനും പ്രകൃതിയും ഉത്സാഹഭരിതമായി വരവേല്‍ക്കുന്ന ആഘോഷം.ഓണം മുന്നോട്ടുവെക്കുന്ന ഒരു വലിയ സ്വപ്നമുണ്ട്.എല്ലാ മനുഷ്യരും പരസ്പരം സ്നേഹത്തോടെ കഴിയുന്ന ഒരു കാലത്തെകുറിച്ചുള്ള സുന്ദരമായ ഒരു സ്വപ്നം.ഈ സ്വപ്നം എന്നെങ്കിലും യാഥാര്‍ഥ്യമാകും എന്നുള്ള ഒരു ബോധമാണ് ഓണത്തെ ഇപ്പോഴും വേറിട്ട ആഘോഷമാക്കി നിലനിര്‍ത്തുന്നത്.ഓണത്തിനു പിന്നില്‍ ഐതിഹ്യങ്ങളും സാങ്കല്‍പിക കഥകളും ധാരാളമുണ്ട്.മാവേലിയുടെ എഴുന്നള്ളത്ത്,പരശുരാമന്‍ കേരളത്തിലെത്തിയതിന്റെ സ്മരണ,ചേരമാന്‍ പെരുമാള്‍ മക്കസന്ദര്‍ശിച്ചതിന്റെ ഓര്‍മ ഇങ്ങനെ പലതും.വറുതിയുടെ കര്‍ക്കിടകത്തിനു ശേഷമുള്ള സമൃധിയുടെ വിളവെടുപ്പു കാലമാണ് ഓണക്കാലം.കൃഷി ചെയ്തും വിളവെടുത്തും ഇന്ന് ഓണാഘോഷമില്ല പകരം ഓണക്കാലത്തെ കൊള്ളലാഭം മുന്നില്‍കണ്ട് മറ്റാരോ കൃഷിചെയ്തുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണ് നമ്മുടെ ഓണത്തെ സമൃദ്ധമാക്കുന്നത്. ചേറിലും ചെളിയിലും പണിയെടുത്ത് നമ്മുടെ കാര്‍ഷികസംസ്കാരം തിരിച്ചുകൊണ്ടു വരുന്ന ഒരു ഓണാഘോഷം അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇനിയും വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഓണപ്പൂക്കളവും,ഓണക്കളികളും,ഓണസദ്യയുമൊക്കെയായി കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലും ഓണം ഗംഭീരമായി ആഘോഷിച്ചു.





No comments:

Post a Comment