Tuesday, 29 July 2014

AADARANJALIKAL....

അകാലത്തില്‍ പൊലിഞ്ഞുപോയ ജി എച്ച് എസ് എസ് കുണ്ടംകുഴി പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥി ശ്രീജേഷ് കൃഷ്ണന് ആദരാഞ്ജലികള്‍ 




Monday, 28 July 2014

Inauguration of New bus

Uduma M.L.A Sri. K Kunhiraman inaugurated our new bus




Award winners














SCHOOL YOUTH PARLIAMENT

HEARTY CONGRATULATIONS TO MISS AKHILA MOHAN WHO HAS AWARDED THE BEST PARLIAMENTARIAN AWARD FOR THE YEAR

Sunday, 27 July 2014

SMARANIKA


താങ്ങായി ...തണലായി എം ഭാസ്കരന്‍, പി,ടി,എ പ്രസിഡണ്ട്


1955 ല്‍ കുണ്ടകുഴി ഒരു പത്തായപ്പുരയില്‍ വിരലിലെണ്ണാവുന്ന കുട്ടികളെ കൊണ്ട് ആരംഭിച്ച് കുണ്ടകുഴി സ്കുള്‍ വളര്‍ന്നു ഇപ്പോള്‍ 2300വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ ഗവ.ഹയര്‍സെക്കണ്ടറി വിദ്യാലങ്ങളിലൊന്നാണ് മാറിയിരിക്കുന്നു. 100ഓളം അധ്യാപകരും ജീവനക്കാരും ഇവിടെ ജോലിചെയ്തുവരുന്നു. 1955ല്‍ ആരംഭിച്ചെങ്കിലും 1963 ലാണ് ഇപ്പോള്‍ കാണുന്ന സ്ഥലത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. അതിന്റെ 50 വാര്‍ഷിക വേളയിലാണ് നാമെത്തിനില്‍ക്കുന്നത്. 50വര്‍ഷങ്ങള്‍ ഒരു നാടിന്റെ വളര്‍ച്ചയിലെ നിര്‍ണായക വര്‍ഷങ്ങളാണ്. 17.23 ഏക്കര്‍ സ്ഥലമാണ് സ്കൂള്‍ കൈവശം ഉള്ളത്. എടുത്തുപറയാന്‍ പറ്റുംവിധം എത്രയോ നേട്ടങ്ങള്‍ നമുക്ക് ഇതിനകം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. നിര്‍ണായക സ്ഥാനമാണ് ഈ നേട്ടങ്ങളില്‍ സ്കൂള്‍ പി .ടി..യ്ക്കുള്ളത്. ഇതില്‍ അഭിമാനമുണ്ട്.
സ്കൂളിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് പി.ടി.. വഹിച്ചപങ്ക് നിസ്തുലമാണ്. 1976-77 മുതല്‍ തന്നെ സ്കൂളില്‍ പി.ടി.എ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്കൂളിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും ഒരുക്കികൊടുക്കുന്നതില്‍ കമ്മിറ്റിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. കുണ്ടംകുഴി ഗവ.ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ SSLC, HSSവിജയശതമാനം മെച്ച്പ്പെടുത്തുന്നതില്‍ പി.ടി..യ്ക്ക്
നിര്‍ണായക പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ തലം വരെ നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചതും കുട്ടികള്‍ക്ക് ലഘുഭക്ഷണമൊരുക്കി പ്രത്യേക പഠനപരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു വിജയശതമാനം വളരെയധികം ഉയര്‍ത്തി ജില്ലയിലെ തന്നെ മികച്ച സ്കൂളാക്കി മാറ്റാന്‍ സാധിച്ചതും വന്‍നേട്ടങ്ങളാണ്. കുട്ടികള്‍ക്ക് ലഘുഭക്ഷണം ഒരുക്കി നല്‍കുന്നതില്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ലഭിക്കുന്ന സഹകരണം അഭിനന്ദനീയവും അനുകരണീയവുമാണ് ചില സന്മനസ്സുള്ളവ്യക്തികള്‍ 250 ഓളം വരുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണം സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്നതും
മാത്രകാപരമാണ്. വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നSSLC, HSS കുട്ടികള്‍ക്ക് പി.ടി.എ ക്യാഷ് അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്.
സ്കൂള്‍ ഭൗതികസാഹ്യചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂള്‍ ബസ്സുകള്‍ എം.എല്‍.(ഉദുമ) മാരുടെ പ്രത്യേക പ്രാദേഷിക വികസന ഫണ്ടില്‍നിന്നും അനുവധിച്ചെടുക്കാന്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.ഹൈസ്കൂള്‍ അസംബ്ലി ഗ്രൗണ്ട് മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. HSSവിഭാഗത്തില്‍ സയന്‍സ് ലാബ് കെട്ടിടം, ശിതീകരിച്ച കമ്പ്യുട്ടര്‍ ലാബ് സൗകര്യം എന്നിവ ഒരുക്കാനും
സാധിച്ചതില്‍പി.ടി.എ അഭിമാനം കൊള്ളുന്നു.

Tuesday, 22 July 2014

kasaragod dist. school Pravesanolsavam

 2014-15 അധ്യായനവര്‍ഷത്തെ കാസറഗോഡ് ജില്ലാതല സ്കൂള്‍ പ്രവേശനോല്‍സവം 2014 ജൂണ്‍ 2ന് കുണ്ടംകുഴി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ ബഹു.ഉദുമാ എം എല്‍ എ ശ്രീ. കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കാസറഗോഡ് ഡി ഡി ഇ ശ്രീ സി രാഘവന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി കാര്‍ത്യായനി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശീമതി ഓമനാരാമചന്ദ്രന്‍, ഡയറ്റ് പ്രസിപ്പാള്‍ ശ്രീ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു.






Saturday, 19 July 2014

PICTURES



ABOUT US

ഞങ്ങളുടെ നാട്ടു പളളിക്കുടം
ഇതൊരു പൊതുവിദ്യാലയമാണെന്ന് തോന്നില്ല. ധാരാളം കുട്ടികള്‍, അര്‍പ്പണബോധതമുളള ഒരുകൂട്ടം അധ്യാപകര്‍, അച്ചടക്കം. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍. ശ്രദ്ദേയമായ നേട്ടങ്ങളുടെ പിന്‍ബലം. ആകപ്പാടെ ഒരുണര്‍വ്വ്. ഗവണ്‍മെന്റ് സ്കൂളാണെന്ന് ഔര്‍മപ്പെടുത്തുന്നു.
ഭാഷാസ്നേഹിയും സാംസ്കാരിക പ്രതിഭയുമായ ടിപി ഭാസ്കരപൊതുവാള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്യുന്നതിനായി ഈ വിദ്യാലയത്തിലെത്തിയപ്പോള്‍ അഭിപ്രായപ്പെട്ടതാണിങ്ങനെ.
അധുനിക സൗക്യങ്ങളുളള പ്രീപൈമറി മുതല്‍ മള്‍ട്ടി ഡിസിപ്ലിനറി സയന്‍സ് ലാബുളള ഹയര്‍ സെക്കന്‍ഡറി
തലംവരെ മലയാളം,ഇംഗ്ലീഷ്,കന്നട മാധ്യമങ്ങളില്‍ സ്യന്തമായി സ്കുള്‍ ബസുളള ഈ വിദ്യാലയത്തെ ആദ്യം
കാണുന്നവരൊക്കെ ഇങ്ങനെ ചിന്തിക്കുക സ്യാഭാവികംതന്നെ.
ഇതൊരു സപര്യയുടെ ഫലമാണ്. ഇതൊരു കൂട്ടായ്മയുടെ
വിജയമാണ്. പൊതുവിദ്യാലയങ്ങള്‍ പുരോഗമന ചിന്താഗതിക്കാരായ നാട്ടുകാരുടെ ജാഗരൂകതയുടെ പ്രതിഫലം തന്നെയാണിത്.