ഞങ്ങളുടെ
നാട്ടു പളളിക്കുടം
ഇതൊരു
പൊതുവിദ്യാലയമാണെന്ന്
തോന്നില്ല.
ധാരാളം
കുട്ടികള്‍,
അര്‍പ്പണബോധതമുളള
ഒരുകൂട്ടം അധ്യാപകര്‍,
അച്ചടക്കം.
മെച്ചപ്പെട്ട
ഭൗതിക സാഹചര്യങ്ങള്‍.
ശ്രദ്ദേയമായ
നേട്ടങ്ങളുടെ പിന്‍ബലം.
ആകപ്പാടെ
ഒരുണര്‍വ്വ്.
ഗവണ്‍മെന്റ്
സ്കൂളാണെന്ന് ഔര്‍മപ്പെടുത്തുന്നു.
ഭാഷാസ്നേഹിയും
സാംസ്കാരിക പ്രതിഭയുമായ
ടിപി ഭാസ്കരപൊതുവാള്‍
വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനം ചെയ്യുന്നതിനായി
ഈ വിദ്യാലയത്തിലെത്തിയപ്പോള്‍
അഭിപ്രായപ്പെട്ടതാണിങ്ങനെ.
അധുനിക
സൗക്യങ്ങളുളള പ്രീപൈമറി
മുതല്‍ മള്‍ട്ടി ഡിസിപ്ലിനറി
സയന്‍സ് ലാബുളള ഹയര്‍
സെക്കന്‍ഡറി
തലംവരെ
മലയാളം,ഇംഗ്ലീഷ്,കന്നട
മാധ്യമങ്ങളില്‍ സ്യന്തമായി
സ്കുള്‍ ബസുളള ഈ വിദ്യാലയത്തെ
ആദ്യം
കാണുന്നവരൊക്കെ
ഇങ്ങനെ ചിന്തിക്കുക
സ്യാഭാവികംതന്നെ.
ഇതൊരു
സപര്യയുടെ ഫലമാണ്.
ഇതൊരു
കൂട്ടായ്മയുടെ
വിജയമാണ്.
പൊതുവിദ്യാലയങ്ങള്‍
പുരോഗമന ചിന്താഗതിക്കാരായ
നാട്ടുകാരുടെ ജാഗരൂകതയുടെ
പ്രതിഫലം തന്നെയാണിത്.
No comments:
Post a Comment