Wednesday, 22 October 2014

സ്കൂൾ കലോത്സവം

ആട്ടവും പാട്ടും കഴിഞ്ഞോ ? സ്കൂൾ  കലോത്സവത്തിലെ ചില രംഗങ്ങൾ 


‍പഠനവഴി നിശ്ചയിച്ച് മുന്നേറാന്‍ മോട്ടിവേഷന്‍...

  പത്താംതരത്തിലെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി വിജയലക്ഷ്യവും,ജീവിതലക്ഷ്യവും നിശ്ചയിച്ച് മുന്നേറാന്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടന്നുവരുന്നു.പത്താംതരത്തില്‍ മികച്ച വിജയം ലക്ഷ്യമിട്ട് ഡയറ്റിന്റെയും ജില്ലാവിദ്യാഭ്യാസ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന steps പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പത്താംതരത്തിലെ കുട്ടികള്‍ക്കും മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടന്നുവരികയാണ്.
കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍18 ശനിയാഴ്ച നടന്നു.വരുന്ന നാലുമാസം പഠനം എങ്ങനെ മുന്നോട്ടുകൊണ്ട് പോകണമെന്നും,ടൈംടേബിള്‍ എങ്ങനെ തയ്യാറാക്കണമെന്നും,പഠനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും,തിരിച്ചറിഞ്ഞവ സ്വയം പരിഹരിക്കാനും ക്ലാസ്സിലൂടെ കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.



Wednesday, 15 October 2014

മലബാർ കാൻസർ കെയർ ഫൌണ്ടേഷ

GHSS KUNDAMKUZHY


കാൻസർ പ്രതിരോധവും പുകയില നിയന്ത്രണ  ബോധവല്കരണ ക്ളാസ്
14/10/2014 ന് 
P.J. Joseph sir എടുത്തു  

 




Thursday, 9 October 2014

ജി. എച്ച്. എസ്. എസ് കുണ്ടംകുഴിയുടെ ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം

ജി. എച്ച്. എസ്. എസ്. കുണ്ടംകുഴിയുടെ ഔദ്യോഗിക ബ്ലോഗിൻറെ ഉദ്ഘാടനം വാർഡ്‌ മെമ്പർ  ശ്രീ വരദരാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ശ്രീ എം. ഭാസ്കരൻ, എസ്. എം. സി. ചെയർമാൻ ശ്രീ ദാമോദരൻ മാസ്റ്റർ, ശ്രീധരൻ കെ. എന്നിവർ ആശംസകളർപ്പിച്ചു