Wednesday, 12 November 2014

ഉപജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര -ഐടിമേള മിന്നുന്ന വിജയം

 ഈ വര്‍ഷത്തെ ഉപജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര -ഐടിമേളയില്‍
 മിന്നുന്ന വിജയമാണ് നമ്മുടെ വിദ്യാലയം നേടിയത്.എല്‍പി സാമൂഹ്യശാസ്ത്രമേള,എല്‍.പി,യു.പി വിഭാഗങ്ങളില്‍ 
ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും,
യുപി ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ രണ്ടാംസ്ഥാനവും 
നേടി യാണ് വിജയമാധുര്യം നുകര്‍ന്നത്.ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേള യിലും ഐടി മേളയിലും മികച്ച വിജയത്തിലെത്താന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു.

വിജയരഥമേറിയവര്‍
എല്‍.പി വിഭാഗം
 ശസ്ത്രമേള
           ശേഖരണം-ഒന്നാം സ്ഥാനം-ഗോപിക,അനുശ്രീ
സാമൂഹ്യശാസ്ത്രമേള
            ചാര്‍ട്-ഒന്നാം സ്ഥാനം-ഉണ്ണിമായ,ഫാത്തിമത്ത് റാഹിമ
ഗണിതമേള
 സ്റ്റില്‍ മോഡല്‍-മൂന്നാംസ്ഥാനം-ശിവകൃഷ്ണ
യു.പി വിഭാഗം
ശസ്ത്രമേള
 ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്-ഒന്നാം സ്ഥാനം-ശ്രീഹരി.പി,നവനീത്.എ
 ഗവേഷണ പ്രോജക്ട്-രണ്ടാംസ്ഥാനം-ശ്രീധു നമ്പ്യാര്‍,ശ്രീലക്ഷമി.എം
 ഗണിതമേള
 പസില്‍-ഒന്നാംസ്ഥാനം-സൗമ്യശ്രീ.ഇ.വി
ജോമെട്രിക്കല്‍ ചാര്‍ട്-രണ്ടാംസ്ഥാനം-ഗോപിക.എം
നമ്പര്‍ചാര്‍ട്-മൂന്നാംസ്ഥാനം-ശ്രേയ.
സ്റ്റില്‍ മോഡല്‍-മൂന്നാംസ്ഥാനം-ഗോകുല്‍കൃഷ്മന്‍
ഐടി മേള
മലയാളം ടൈപ്പിംഗ്-മൂന്നാംസ്ഥാനം-അവദത്ത് മണികണ്ഠന്‍
ഹൈസ്കൂള്‍ വിഭാഗം
ശസ്ത്രമേള
ഗവേഷണ പ്രോജക്ട്-ഒന്നാംസ്ഥാനം-ആവണി,ധനശ്രീ
മാഗസിന്‍-ഒന്നാംസ്ഥാനം
സ്റ്റില്‍ മോഡല്‍-രണ്ടാംസ്ഥാനം-ആദിത്യകൃഷ്ണന്‍,ജയദേവ്.എം
ശാസ്ത്രനാടകം-രണ്ടാംസ്ഥാനം
 ഗണിതമേള
വര്‍ക്കിംഗ് മോഡല്‍-ഒന്നാംസ്ഥാനം-മുഹമ്മദ്ബിലാല്‍
പ്രോജക്ട്-മൂന്നാംസ്ഥാനം-അഞ്ജലി.പി,ചിക്കുബാബു
ഐടി മേള
വെബ് ടിസൈനിംഗ്-ഒന്നാംസ്ഥാനം-മുരളീകൃഷ്ണന്‍
ക്വിസ്സ്-രണ്ടാംസ്ഥാനം-മുരളീകൃഷ്ണന്‍












 ശസ്ത്രമേളഎല്‍.പി വിഭാഗംശേഖരണം-ഒന്നാം സ്ഥാനം

എല്‍.പി വിഭാഗം-സാമൂഹ്യശാസ്ത്രമേള-ചാര്‍ട്-ഒന്നാം സ്ഥാനം







Sunday, 9 November 2014

ഉപജില്ലാ സ്കൂള്‍കായികമേള- പ്രതാപം തിരിച്ചുപിടിച്ച്കുണ്ടംകുഴി


വേഗത്തിലും ദൂരത്തിലുംഉയരത്തിലും പുതിയ മാനങ്ങള്‍ സൃഷ്ടുക്കുന്ന യുവതയുടെ കാലുകളെ അഭിമാനത്തോടെ നമിക്കുന്ന അവസരങ്ങളാണ് ഓരോകായികമേളയും.നാളെയുടെ കായികതാരങ്ങളായി മാറേണ്ട കുരുന്നുകളെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണ് സ്കൂള്‍ കായികമേളകള്‍ നിര്‍വഹിക്കുന്നത്.


ഇത്തവണത്തെ കാസറഗോഡ് ഉപജില്ലാ കായികമേള ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കുണ്ടംകുഴിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്നതാണ്.കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ ആലസ്യം വിട്ടുമാറി വിജയത്തിന്റെ പുതിയ ആകാശത്തിലേക്കുള്ള  കുതിപ്പായിരുന്നു ഈ കായികമേള.ആ വിജയക്കുതിപ്പ് ചെന്നുനിന്നത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനത്ത്


4 വ്യക്കിഗത ചാമ്പ്യന്‍ഷിപ്പും കിഡീസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടിയാണ് ഈ വിജയം സ്വന്തമാക്കിയത്.ചിട്ടയായ പരിശീലനം നല്‍കിയ കായികാധ്യാപകരെ ഈയവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു

ഇവര്‍ അഭിമാന താരങ്ങള്‍

വിസ്മയ.കെ സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍
 ലോങ്ജംബ്,ഹൈജംബ്,എന്നിവയില്‍ ഒന്നാംസ്ഥാനം
ഗോപിക.എ സീനിയര്‍ പെണ്‍കുട്ടികള്‍
 ലോങ്ജംബ്,ഹൈജംബ്,ട്രിപ്പിള്‍ജംബ് എന്നിവയില്‍ ഒന്നാംസ്ഥാനം


സജിത്ത്കുമാര്‍.കെ-സീനിയര്‍ ആണ്‍കുട്ടികള്‍
ലോങ്ജംബ്,ഹൈജംബ്,ട്രിപ്പിള്‍ജംബ് എന്നിവയില്‍ ഒന്നാംസ്ഥാനം

    ശ്രീരാഗ്.എം.എസ് കിഡീസ് ആണ്‍കുട്ടികള്‍
100മീറ്റര്‍,200 മീറ്റര്‍ ലോങ്ജംബ്എന്നിവയില്‍ ഒന്നാംസ്ഥാനം

Friday, 7 November 2014

ദേശീയ ബാലഴാസ്ത്ര കോണ്‍ഗ്രസ്സിൽ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുണ്ടംകുഴി സ്കൂൾ ടീമിന് അഭിനന്ദനങ്ങൾ


ടീം അംഗങ്ങൾ: ചിക്കു ബാബു, അഞ്ജലി പി, സീനത്തു ഭാനു, മുരളീ കൃഷ്ണൻ എ, സൂരജ് ഇ.

പ്രൊജക്റ്റ്‌ ഫോട്ടോകൾ 



Tuesday, 4 November 2014

അഭിനന്ദനങ്ങള്‍



കാസര്‍ഗോഡ് ജില്ലാതല പൈക്ക കായികമേളയില്‍
ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ
ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കുണ്ടംകുഴി







കാസര്‍ഗോഡ് ജില്ലാതല പൈക്ക കായികമേളയില്‍ 
ഹാന്റ്ബോള്‍ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ 
ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കുണ്ടംകുഴി


Wednesday, 22 October 2014

സ്കൂൾ കലോത്സവം

ആട്ടവും പാട്ടും കഴിഞ്ഞോ ? സ്കൂൾ  കലോത്സവത്തിലെ ചില രംഗങ്ങൾ 


‍പഠനവഴി നിശ്ചയിച്ച് മുന്നേറാന്‍ മോട്ടിവേഷന്‍...

  പത്താംതരത്തിലെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി വിജയലക്ഷ്യവും,ജീവിതലക്ഷ്യവും നിശ്ചയിച്ച് മുന്നേറാന്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടന്നുവരുന്നു.പത്താംതരത്തില്‍ മികച്ച വിജയം ലക്ഷ്യമിട്ട് ഡയറ്റിന്റെയും ജില്ലാവിദ്യാഭ്യാസ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന steps പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പത്താംതരത്തിലെ കുട്ടികള്‍ക്കും മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടന്നുവരികയാണ്.
കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍18 ശനിയാഴ്ച നടന്നു.വരുന്ന നാലുമാസം പഠനം എങ്ങനെ മുന്നോട്ടുകൊണ്ട് പോകണമെന്നും,ടൈംടേബിള്‍ എങ്ങനെ തയ്യാറാക്കണമെന്നും,പഠനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും,തിരിച്ചറിഞ്ഞവ സ്വയം പരിഹരിക്കാനും ക്ലാസ്സിലൂടെ കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.



Wednesday, 15 October 2014

മലബാർ കാൻസർ കെയർ ഫൌണ്ടേഷ

GHSS KUNDAMKUZHY


കാൻസർ പ്രതിരോധവും പുകയില നിയന്ത്രണ  ബോധവല്കരണ ക്ളാസ്
14/10/2014 ന് 
P.J. Joseph sir എടുത്തു  

 




Thursday, 9 October 2014

ജി. എച്ച്. എസ്. എസ് കുണ്ടംകുഴിയുടെ ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം

ജി. എച്ച്. എസ്. എസ്. കുണ്ടംകുഴിയുടെ ഔദ്യോഗിക ബ്ലോഗിൻറെ ഉദ്ഘാടനം വാർഡ്‌ മെമ്പർ  ശ്രീ വരദരാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ശ്രീ എം. ഭാസ്കരൻ, എസ്. എം. സി. ചെയർമാൻ ശ്രീ ദാമോദരൻ മാസ്റ്റർ, ശ്രീധരൻ കെ. എന്നിവർ ആശംസകളർപ്പിച്ചു